Dhana Rajayoga 2023: ശനിയും ബുധനും കൂടിച്ചേർന്ന് ധനരാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ!

Shani Budh 2023: ശനിയും ബുധനും കൂടിച്ചേരുന്നത് എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇപ്പോഴിതാ ശനിയും ബുധനും കൂടി ചേർന്ന് ധന രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Sep 19, 2023, 11:26 PM IST
  • ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറ്റും
  • ഒപ്പം മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കും
  • ബുധനും ശനിയും ചേർന്ന് ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്
Dhana Rajayoga 2023: ശനിയും ബുധനും കൂടിച്ചേർന്ന് ധനരാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ!

Dhana Rajayoga 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറ്റും.  ഒപ്പം മറ്റ് ഗ്രഹങ്ങളുമായി ചേർന്ന് ശുഭ-അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇപ്പോഴിതാ ബുധനും ശനിയും ചേർന്ന് ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ബുദ്ധിശക്തിയും ബിസിനസിലും നല്ല ഫലം ലഭിക്കും. ബുധനും ഫലദാതാവായ ശനിയും ഏഴാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് എല്ലാ രാശിക്കാരിലുമുള്ള ആളുകളെ ബാധിക്കും. ഇതിലൂടെ സൃഷ്ടിക്കുന്ന ധനരാജയോഗം ഈ 3 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭം ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം...

Also Read: Shukra Gochar 2023: ശുക്രൻ ചിങ്ങ രാശിയിലേക്ക്.. ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും ഐശ്വര്യവും

 

മേടം (Aries): ശനി-ബുധ സംഗമത്തിലൂടെ ഉണ്ടാകുന്ന ധന  രാജയോഗം മേടം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇത്തരക്കാർക്ക് ജോലിയിൽ പുരോഗതി, കുട്ടികളിൽ നിന്നും സന്തോഷം ഒപ്പം ചില നല്ല വാർത്തകളും ലഭിക്കും. ഏത് വലിയ ജോലിയും സഹോദരന്റെയോ സഹോദരിയുടെയോ സഹായത്തോടെ നിങ്ങൾക്ക് ചെയ്യാൻ കഴിയും.  ധനനേട്ടം ഉണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് അനുകൂല സമയമായിരിക്കും. 

ഇടവം (Taurus): ഈ ധനരാജയോഗം ഇടവം രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. ഇവർക്ക് ഈ സമയം ഒരു പുതിയ ജോലി ഓഫർ ലഭിച്ചേക്കാം.  ഒപ്പം സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും അതിലൂടെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടും.

Also Read: GaneGanesh Chaturthi 2023: ഇന്ന് ഗണേശചതുർത്ഥി; ഈ രാശിക്കാർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും!

 

തുലാം (Libra): തുലാം രാശിക്കാർക്ക് ഈ ധന രാജയോഗത്തിലൂടെ നല്ല ദിവസം ആരംഭിച്ചിരിക്കുകയാണ്. ബുധനും ശനിയും ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് വരുമാനമുണ്ടാകും. അക്കൗണ്ടുകൾ, സാങ്കേതിക ജോലികൾ, സിഎ, ബാങ്കിംഗ്, മീഡിയ, ഫിലിം ലൈൻ അല്ലെങ്കിൽ ബിസിനസ് ലോകം എന്നിവയിൽ ആളുകൾക്ക് ഈ സമയം സ്പെഷ്യൽ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News