Shani Uday 2023: ശശ് മഹാപുരുഷ യോഗം ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും നൽകും ഉന്നതി!

Shash Mahapurush Yoga: ജ്യോതിഷ പ്രകാരം ജനുവരി 30 ന് ശനി കുംഭ രാശിയിൽ അസ്തമിക്കുകയും മാർച്ച് 5 ന് കുംഭ രാശിയിൽ വീണ്ടും ഉദിക്കുകയും ചെയ്യും. ഈ സമയത്ത് ശശ് മഹാപുരുഷ് മഹാപുരുഷ യോഗം രൂപം കൊള്ളും.    

Written by - Ajitha Kumari | Last Updated : Feb 20, 2023, 04:43 PM IST
  • മാർച്ച് 5 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കും
  • ഈ സമയം ശശ് മഹാപുരുഷ് രാജയോഗം സൃഷ്ടിക്കപ്പെടും
  • ഏതൊക്കെ രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമാണെന്ന് നോക്കാം
Shani Uday 2023: ശശ് മഹാപുരുഷ യോഗം ഈ രാശിക്കാർക്ക് ബിസിനസിലും കരിയറിലും നൽകും ഉന്നതി!

Saturn Rise In Kumbh: ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും കാലാകാലങ്ങളിൽ പല രാശിക്കാരുടെയും ജീവിതത്തെ പലരീതിയിൽ ബാധിക്കാറുണ്ട്. ഈ സമയത്തുണ്ടാകുന്ന ശുഭ, അശുഭകരമായ ഫലങ്ങൾ രാശിക്കാരുടെ ജീവിതത്തെ ബാധിക്കും. മാർച്ച് 5 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കും. ഈ സമയം ശശ് മഹാപുരുഷ് രാജയോഗം സൃഷ്ടിക്കപ്പെടും. പല രാശികളിൽ പെട്ടവരുടെ ജീവിതത്തിൽ ഈ രാജയോഗത്തിന്റെ ഫലം കാണുമെങ്കിലും ചില രാശിക്കാർക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങളും പുരോഗതിയും ഉണ്ടാക്കും.  ഏതൊക്കെ രാശിക്കാർക്ക് ഈ സമയം വളരെ ശുഭകരവും ഫലദായകവുമാണെന്ന് നമുക്ക് നോക്കാം.

Also Read: Surya Shani Yuti: ശത്രു ഗ്രഹങ്ങൾ ഒരേ രാശിയിൽ.. മാർച്ച് 15 വരെ ഈ രാശിക്കാർക്ക് കഷ്ടപ്പാട് മാത്രം! 

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം കുംഭ രാശിയിൽ സൃഷ്ടിക്കപ്പെടുന്ന  ശശ് മഹാപുരുഷ രാജയോഗം ശുഭവും ഈ ഇവർക്ക് ഫലദായകമാണ്. കുംഭ രാശിയുടെ ലഗ്നഭാവത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. മാത്രമല്ല ഈ സമയത്ത് ബഹുമാനം വർദ്ധിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് എന്തെങ്കിലും പദവി ലഭിക്കും. ശനിയുടെ ഉദയം മൂലം ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. അവിവാഹിതരുടെ വിവാഹം നടക്കും.  

Also Read: Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

 

മേടം (Aries):  ശനിയുടെ ഉദയം മേടം രാശിക്കാരുടെ വരുമാനത്തിൽ വൻ ലാഭത്തിന് സാധ്യതയുണ്ടാക്കും.  ശനി ദേവൻ മേട രാശിയുടെ വരുമാനത്തിന്റെ സ്ഥാനത്താണ് ഉദിക്കാൻ പോകുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക പരിഷ്‌കരണത്തിനായി ഉണ്ടാക്കിയ പദ്ധതികൾ വിജയിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കാൻ സാധ്യത. ഈ സമയത്ത് ബിസിനസുകാരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. ഷെയർ മാർക്കറ്റ്, വാതുവെപ്പ്, ലോട്ടറി മുതലായവയിൽ ലാഭം ഉണ്ടാകും.

Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 

 

ധനു (sagittarius):  ശനിയുടെ ഉദയത്തിലൂടെ ധനു രാശിക്കാർക്ക് നല്ല നാളുകൾക്ക് തുടക്കമാകും.  ധനു രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനി ഉദിക്കാൻ പോകുന്നത്.  ധൈര്യത്തിന്റെയും ധീരതയുടെയും സ്ഥലമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം തുടരും. ടൂർ ആൻഡ് ട്രാവൽസ്, ഇരുമ്പ് അല്ലെങ്കിൽ വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സഹോദരങ്ങളുടെ പിന്തുണയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News