Budhaditya Rajyog: സൂര്യൻ ചിങ്ങത്തിലേക്ക് സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; 3 രാശിക്കാർക്ക് അടിപൊളി സമയം

Budhaditya Rajyog in Singh 2023 Effect: ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം ബുധാദിത്യ രാജ യോഗം സൃഷ്ടിക്കും. ബുധൻ ഇതിനകം ചിങ്ങം രാശിയിലുണ്ട്.  അതിലൂടെയാണ് സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നത്.  

Written by - Ajitha Kumari | Last Updated : Aug 15, 2023, 10:56 AM IST
  • ങ്ങത്തിലെ സൂര്യന്റെ സംക്രമണം ബുധാദിത്യ രാജ യോഗം സൃഷ്ടിക്കും
  • ബുധൻ ഇതിനകം ചിങ്ങം രാശിയിലുണ്ട്
  • അതിലൂടെയാണ് സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നത്
Budhaditya Rajyog:  സൂര്യൻ ചിങ്ങത്തിലേക്ക് സൃഷ്ടിക്കും ബുധാദിത്യ രാജയോഗം; 3 രാശിക്കാർക്ക് അടിപൊളി സമയം

Sun Transit 2023 in Leo: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്.  സൂര്യൻ വിജയം, ആത്മവിശ്വാസം, ആരോഗ്യം, നേതൃത്വപരമായ കഴിവ് എന്നിവയുടെ കാരകനാണ്.  ജാതകത്തിൽ സൂര്യൻ ശുഭസൂചകനാണെങ്കിൽ ആ വ്യക്തി തേജസ്വിയും നല്ല നേതാവും കാര്യക്ഷമതയുള്ള വ്യക്തിത്വത്തിനുടമയുമായിരിക്കും. നിലവിൽ സൂര്യൻ കർക്കടകത്തിലാണ്. 2023 ഓഗസ്റ്റ് 17 ന് സൂര്യൻ ചിങ്ങത്തിൽ പ്രവേശിക്കും. ചിങ്ങം രാശിയിൽ സൂര്യൻ പ്രവേശിക്കുന്നതോടെ  ബുധാദിത്യ രാജയോഗം രൂപപ്പെടും. ബുധൻ ഇതിനകം ചിങ്ങത്തിലുണ്ട്.  ഗ്രഹങ്ങളുടെ അധിപനായ ബുധൻ ധനം, ബിസിനസ്സ്, സംസാരം, ആശയവിനിമയം എന്നിവയുടെ ഘടകമാണ്. ബുധനും സൂര്യനും ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യന്റെയും ബുധന്റെയും സംയോജനം ബുധാദിത്യ യോഗത്തിന് കാരണമാകുന്നു. ഇത് എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 3 രാശിക്കാർക്ക് ഈ യോഗം വളരെ അനുകൂലമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Hanuman Favourite Zodiacs: ഈ രാശിക്കാർക്ക് ഹനുമാന് പ്രിയപ്പെട്ടവർ, എല്ലാ സങ്കടങ്ങളും അകറ്റി നേട്ടങ്ങൾ നൽകും!

മേടം (Aries): സൂര്യ സംക്രമത്തിലൂടെ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗത്തിന്റെ പരമാവധി ഗുണം മേടരാശിക്കാർക്ക് ലഭിക്കും. ഇവർക്ക് ഈ സമയം ധനനേട്ടം ഉണ്ടാകും.  ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളത്തിൽ വർദ്ധനവ് ഉണ്ടായേക്കാം ഇതിലൂടെ  നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. വ്യവസായികൾക്കും ഗുണകരമായിരിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാഗ്യം കൊണ്ട് പണികൾ പൂർത്തിയാകും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം മഹത്തായ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് ഈ സമയം ധനം ലഭിക്കും.  അപ്രതീക്ഷിതമായി എവിടെ നിന്നെങ്കിലും ലഭിക്കുന്ന പണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. നിങ്ങൾക്ക് വലിയ സന്തോഷം ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും ചെയ്യാൻ കഴിയും. മുടങ്ങിയ പണം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കരിയറിൽ മുന്നോട്ട് പോകാൻ പുതിയ അവസരങ്ങൾ ലഭിക്കും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.

Also Read: Samsaptak Rajyog: വെറും 3 ദിനം... ശനിയും സൂര്യനും ചേർന്ന് സൃഷ്ടിക്കുന്ന രാജയോഗം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ

തുലാം (Libra): ബുധാദിത്യ രാജയോഗം തുലാം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഇവരുടെ വരുമാനത്തിൽ അപ്രതീക്ഷിത കുതിച്ചുചാട്ടമുണ്ടാകും, അതുവഴി നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ വിജയിക്കും. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. ഏറെ നാളായി കാത്തിരുന്ന ജോലികൾ പൂർത്തിയാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News