Trigrahi Yoga: അടുത്ത 10 ദിവസത്തേക്ക് ഈ 3 രാശിക്കാർക്ക് ത്രിഗ്രഹി യോഗം, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!

Trigrahi Yoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ഗുണം ചെയ്യും എന്നാൽ ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

Last Updated : Jan 25, 2022, 01:33 PM IST
  • ബിസിനസ്സിൽ ലാഭം
  • പുതിയ ജോലി ഓഫർ ലഭിക്കും
  • വിവാഹം നടക്കും
Trigrahi Yoga: അടുത്ത 10 ദിവസത്തേക്ക് ഈ 3 രാശിക്കാർക്ക് ത്രിഗ്രഹി യോഗം, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!

Trigrahi Yoga: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം രാശി മാറുകയോ മറ്റ് ഗ്രഹങ്ങളുമായി ഇടപഴകുകയോ ചെയ്യുമ്പോൾ അത് അതാത്  വ്യക്തിയുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ഗുണം ചെയ്യും എന്നാൽ ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഈ സമയം ശനി ദേവന്റെ രാശിയായ മകരത്തിൽ ബുധൻ, സൂര്യൻ, ശനി  എന്നിവയുടെ സംയോജനമുണ്ട്. അത് 2022 ഫെബ്രുവരി 3 വരെ നിലനിൽക്കും. ശനി, ബുധൻ, സൂര്യൻ എന്നീ മൂന്ന് ഗ്രഹങ്ങൾ മകരത്തിൽ കൂടിച്ചേരുമ്പോൾ ത്രിഗ്രഹി യോഗമുണ്ടാകും.  ഈ ഗ്രഹങ്ങളുടെ സംയോജനത്തിന്റെ ഫലം പരമാവധി 3 രാശികളിൽ ആയിരിക്കും. അവ ഏതൊക്കെയെന്ന് നോക്കാം...

Also Read: Shani Transit 2022: ഈ 8 രാശിക്കാർക്ക് അടുത്ത 30 ദിവസം വളരെ പ്രയാസകരമായിരിക്കും..!

ഇടവം (Taurus)

ഈ രാശിയിൽ പെട്ടവർക്ക് ഗ്രഹങ്ങളുടെ സംയോജനം ഗുണം ചെയ്യും. ഈ കാലയളവിൽ പെട്ടെന്നുള്ള ധനലാഭം ഉണ്ടാകാം. ഈ രാശിയുടെ ഭരിക്കുന്ന അല്ലെങ്കിൽ സ്വാമി ഗ്രഹം ശുക്രനാണ്. ശുക്രനും ശനിയും തമ്മിൽ സൗഹൃദമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ശനിദേവന്റെ പ്രത്യേക അനുഗ്രഹവും ലഭിക്കും. ഈ സമയത്ത് ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ കണ്ടെത്താനാകും. വിവാഹം കഴിക്കാത്തവരുടെ വിവാഹം നടക്കും. 

Also Read: Rahu Gochar 2022: രാഹുവിന്റെ രാശി മാറ്റം, ഈ 4 രാശിക്കാർക്ക് എന്ത് സംഭവിക്കുമെന്ന് അറിയാം

കന്നിരാശി (Virgo)

ഈ ത്രിഗ്രഹി യോഗ കന്നി രാശിക്കാർക്കും ഗുണം ചെയ്യും. എല്ലാ പ്രവർത്തനങ്ങളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ബുധൻ ഗ്രഹത്തിന്റെ രാശിയാണ് കന്നി. സൂര്യനും ബുധനുമായി നല്ല ബന്ധമുണ്ട്. അതുകൊണ്ട് തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഇതുകൂടാതെ പ്രതിദിന വരുമാനം വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫറും ലഭിക്കും.

Also Read: Money Lines: ശ്രദ്ധിക്കുക.. ഈ ഹസ്തരേഖ പറയും നിങ്ങൾ സമ്പന്നരാകുമോ ഇല്ലയോയെന്ന്

തുലാം (Libra)

തുലാം രാശിക്കാർക്കും ത്രിഗ്രഹി യോഗം ഫലം ചെയ്യും. തുലാം രാശിയുടെ ഭരിക്കുന്ന ഗ്രഹം ശുക്രനാണ് എന്നതിനാലാണിത്. ശുക്രനും ശനിയും തമ്മിൽ സൗഹൃദത്തിന്റെ വികാരമുണ്ട്. ത്രിഗ്രഹി യോഗഫലം മൂലം ജോലിയിൽ മാറ്റത്തിന് അവസരമുണ്ടാകും. ഇതുകൂടാതെ ബിസിനസ് ചെയ്യുന്നവർക്ക് ലാഭം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News