Trigrahi Yog 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനവും അവയുടെ പ്രഭാവങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഗ്രഹങ്ങൾ കാലാകാലങ്ങളിൽ അവരുടെ രാശിചിഹ്നങ്ങൾ മാറും. ഇത് 12 രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങൾ നൽകുന്നു. ഒക്ടോബർ 1 ന് മൂന്ന് പ്രധാന ഗ്രഹങ്ങൾ സൂര്യൻ, ചൊവ്വ, ബുധൻ എന്നിവ കന്നി രാശിയിൽ ഒരുമിക്കുകയാണ്. മൂന്ന് ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ ത്രിഗ്രഹിയോഗം ഉണ്ടാകുന്നു. മൂന്നോ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിലായിരിക്കുമ്പോൾ അത് എല്ലാ രാശിക്കാരിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഈ ത്രിഗ്രഹി യോഗയുടെ പ്രഭാവം പ്രധാനമായും മിഥുനം, ചിങ്ങം, ധനു രാശികളിലായിരിക്കും ഉണ്ടാകുക.
Also Read: Surya Mangal Yuti: ചൊവ്വ-സൂര്യ സംഗമത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ യോഗം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചേക്കാം, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത, ഈ രാശിക്കാർക്ക് പൂർവിക സ്വത്തിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും.വിവാഹത്തിനായി ഏറെ നാളായി കാത്തിരിക്കുന്നവർക്ക് ഇത് വളരെ നല്ല സമയമാണ്.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ യോഗം വളരെയധികം ഗുണം ചെയ്യും. ചിങ്ങം രാശിക്കാർക്ക് ഈ സമയം സമ്പത്തിന്റെയും ബഹുമാനത്തിന്റെയും വർദ്ധനവിനെ സൂചിപ്പിക്കുന്നു. ജോലി ചെയ്യുന്നവർക്ക് പുതിയ ജോലിയോ സ്ഥാനക്കയറ്റമോ പ്രതീക്ഷിക്കാം. വരുമാനത്തിൽ നല്ല വർധനയും ബിസിനസ്സിൽ പുരോഗതിയും ഉണ്ടാകും. കുടുംബത്തോടൊപ്പം ദൂരയാത്ര പോകാനുള്ള സാധ്യതയുണ്ട്.
Also Read: ചൊവ്വ തുലാം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമ്പത്തും!
ധനു (Sagittarius): ധനു രാശിക്കാർക്ക് ത്രിഗ്രഹിയോഗം വളരെ അനുകൂലമായിരിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് വിജയം ലഭിക്കും, ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ വർദ്ധനവുണ്ടാകും, കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് തൊഴിൽപരമായ കാര്യങ്ങളിൽ വിജയം ലഭിക്കും. കുടുംബത്തിൽ നല്ല വാർത്തകൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...