Vastu tips for happy married life: ദമ്പതികൾ തമ്മിലുള്ള കലഹം പതിവാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാകാം; വാസ്തു ശാസ്ത്രം പറയുന്നതിങ്ങനെ

Vastu Tips For Home: നിങ്ങളുടെ വീട്ടിലെ വാസ്തു പോലും നിങ്ങളുടെ ഭാര്യയുമായോ ഭർത്താവുമായോ നിങ്ങൾ പങ്കിടുന്ന ബന്ധത്തെ ബാധിക്കുമെന്ന് വാസ്തുശാസ്ത്ര വിദ​ഗ്ധർ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 06:58 PM IST
  • വാസ്തു പ്രകാരം ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്ക് ദിശയിലായിരിക്കരുത്
  • തെക്കുകിഴക്ക് അഗ്നി മേഖലയാണ് - ഇത് സമാധാനത്തെ തടസ്സപ്പെടുത്തുകയും ആക്രമണാത്മക പെരുമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും
Vastu tips for happy married life: ദമ്പതികൾ തമ്മിലുള്ള കലഹം പതിവാകുന്നത് ഇക്കാരണങ്ങൾ കൊണ്ടാകാം; വാസ്തു ശാസ്ത്രം പറയുന്നതിങ്ങനെ

നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരു കാരണവുമില്ലാതെ വഴക്കിടുകയാണോ? നിങ്ങൾ വളരെയധികം പരിശ്രമിച്ചിട്ടും ബന്ധത്തിൽ ഉലച്ചിലുണ്ടാകുന്നുണ്ടോ? നിങ്ങൾക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം വേണോ? അത് ഒരിക്കലും സാധ്യമാകില്ലെന്ന് തോന്നുന്നുണ്ടോ? എന്നാൽ നിരന്തരമായ വഴക്കുകൾക്ക് വിട പറയാം. എല്ലാ ബന്ധങ്ങളും അതിന്റെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകും. ഒരു ബന്ധം മികച്ചതാകുന്നതിനും മികച്ചതല്ലാതാകുന്നതിനും വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും, നിങ്ങളുടെ വീട്ടിലെ വാസ്തു പോലും നിങ്ങളുടെ ഭാര്യയുമായോ ഭർത്താവുമായോ നിങ്ങൾ പങ്കിടുന്ന ബന്ധത്തെ ബാധിക്കുമെന്ന് വാസ്തുശാസ്ത്ര വിദ​ഗ്ധർ വ്യക്തമാക്കുന്നു.

നിങ്ങളുടെ കിടപ്പുമുറിയിലും അടുക്കളയിലും വീട്ടിലാകെയും ശരിയായ ഊർജ സന്തുലിതാവസ്ഥ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ ബന്ധം, ധാരണ, അനുയോജ്യത, ബന്ധം എന്നിവയ്ക്ക് ശരിയായ ഊർജ സന്തുലിതാവസ്ഥ ആവശ്യമാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് വാസ്തുവിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: Vastu Tips for Sleep: വാസ്തു ദോഷം നിങ്ങളുടെ ഉറക്കം കെടുത്തും; പ്രതിവിധികൾ ഇങ്ങനെ

1) വാസ്തു പ്രകാരം ദമ്പതികളുടെ കിടപ്പുമുറി തെക്കുകിഴക്ക് ദിശയിലായിരിക്കരുത്. തെക്കുകിഴക്ക് അഗ്നി മേഖലയാണ് - ഇത് സമാധാനത്തെ തടസ്സപ്പെടുത്തുകയും ആക്രമണാത്മക പെരുമാറ്റത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതേ കാരണത്താൽ, തെക്കുകിഴക്ക് ദിശയിൽ നിങ്ങളുടെ പങ്കാളിയുമായി സംഭാഷണം നടത്തരുത്. ഇത് പങ്കാളിയുമായി വഴക്കുകൾക്കും അനാവശ്യ തർക്കങ്ങൾക്കും വഴിവയ്ക്കും.

2) വാസ്തു പ്രകാരം, നിങ്ങളുടെ കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കിടപ്പുമുറിയിൽ മാലിന്യങ്ങളോ പൊട്ടിയ വസ്തുക്കളോ സൂക്ഷിക്കരുത്. യോജിപ്പുള്ള ബന്ധത്തിന് പൂക്കൾ, മെഴുകുതിരികൾ, സുഗന്ധ ദ്രവ്യങ്ങൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കിടപ്പുമുറി അലങ്കരിക്കുക.

3) വാസ്തു പ്രകാരം, നിങ്ങളുടെ പങ്കാളിയുമായുള്ള പ്രണയ സംഭാഷണത്തിനുള്ള ഏറ്റവും നല്ല ദിശ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയാണ്.

ALSO READ: Marriage Matching: വിവാഹത്തിന് പരി​ഗണിക്കുന്നത് പത്ത് പൊരുത്തങ്ങൾ; അഞ്ചിൽ താഴെ പൊരുത്തം ദോഷമോ?

4) പുതുതായി വിവാഹിതരായ ദമ്പതികളുടെ കിടപ്പുമുറി വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലായിരിക്കണം. മുതിർന്ന ദമ്പതികളുടെ കിടപ്പുമുറി തെക്ക് ദിശയിലായിരിക്കണം.

5) വാസ്തു പ്രകാരം, ഒരു നിരയിൽ പാത്രം കഴുകുന്ന സിങ്കും ഗ്യാസ് സ്റ്റൗവും ഉണ്ടാകരുത്. വെള്ളവും തീയും എപ്പോഴും വിഭജിക്കപ്പെടണം.

തീർച്ചയായും, ഒരു ബന്ധം വിശ്വാസം, ബഹുമാനം, പരസ്പരം മനസ്സിലാക്കൽ എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ, ഈ വാസ്തു വിദ്യകൾ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സ്നേഹം വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News