Vipreet Rajayog: ബുധന്റെ രാശിമാറ്റത്തിലൂടെ വിപരീത രാജയോഗം; 15 മാർച്ച് വരെ ഇവർക്ക് അത്ഭുത നേട്ടങ്ങൾ!

Budh Gochar 2023 March: പണം-ബിസിനസ്സ്, സംസാരം, ബുദ്ധി എന്നിവയുടെ കരകനാണ് ബുധൻ. ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്. ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Mar 3, 2023, 12:12 PM IST
  • ബുധന്റെ സംക്രമണം 12 രാശികളേയും ബാധിക്കാറുമുണ്ട്
  • ഈ സമയം ബുധൻ കുഭത്തിൽ നിന്നുകൊണ്ട് വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്
  • മാർച്ച് 15 വരെ ഈ രാശിക്കാർക്ക് പണവും പുരോഗതിയും ലഭിക്കും
Vipreet Rajayog: ബുധന്റെ രാശിമാറ്റത്തിലൂടെ വിപരീത രാജയോഗം; 15 മാർച്ച് വരെ ഇവർക്ക് അത്ഭുത നേട്ടങ്ങൾ!

Mercury Transit 2023: ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം ആളുകളുടെ ബുദ്ധി, സംസാരം, ആശയവിനിമയ ശൈലി, സാമ്പത്തിക നില, ബിസിനസ്സ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തും. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധൻ. അടുത്തിടെ ബുധൻ രാശി മാറി ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ബുധൻ 2023 മാർച്ച് 15 വരെ കുംഭ രാശിയിൽ തുടരുകയും ശേഷം മീന രാശിയിൽ സംക്രമിക്കുകയും ചെയ്യും. കുംഭം രാശിയിൽ ബുധൻ സംക്രമിച്ചതോടെ വിപരീത രാജയോഗം രൂപപ്പെട്ടു.  ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. മാർച്ച് 15 വരെ ഈ രാശിക്കാർക്ക് പണവും പുരോഗതിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...

Also Read: Surya Guru Yuti 2023: വ്യാഴത്തിന്റെ രാശിയിൽ സൂര്യൻ; ഈ 4 രാശിക്കാർക്ക് വൻ ലഭിക്കും വൻ നേട്ടങ്ങൾ! 

മേടം (Aries): ബുധന്റെ സംക്രമണത്തിലൂടെ വിപരീതരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഈ രാശിക്കാരുടെ വരുമാനത്തിൽ ശക്തമായ വർദ്ധനവുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച ധനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം, വസ്തുവിൽ നിന്നും ലാഭം എന്നിവയുണ്ടാകും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ മാറ്റത്താൽ രൂപപ്പെടുന്ന വിപരീത രാജയോഗത്തിലൂടെ വലിയ നേട്ടങ്ങളാണ് ലഭിച്ചുവരുന്നത്.  ഈ രാശിക്കാർക്ക് ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാകും, വരുമാനം വർദ്ധിക്കും. ഈ സമയം ഇവരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. 

Also Read: Surya Gochar 2023: മീന രാശിയിൽ സൂര്യന്റെ മഹാസംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനലാഭവും വൻ പുരോഗതിയും!

കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമത്തിലൂടെ രൂപപ്പെടുന്ന വിപരീത രാജയോഗത്തിലൂടെ വൻ ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. കോടതി കേസുകളിൽ അനുകൂല വിധിയുണ്ടാകും.  

ധനു (Sagittarius): വിപരീത രാജയോഗം ധനുരാശിക്കാർക്ക് അനുഗ്രഹമായിരിക്കും.  ജോലിയുള്ളവർക്ക് ഇത് പ്രത്യേകിച്ചും അനുകൂലമായിരിക്കും. ഏതെങ്കിലും സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News