Budh Vakri 2023: ബുധൻ വക്രഗതിയിലേക്ക്; 9 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ !

Budh Vakri 2023: ജ്യോതിഷമനുസരിച്ച് ഡിസംബർ 13 മുതൽ ബുധൻ  വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ഗുണം ലഭിക്കുമെന്ന് നോക്കാം.

Written by - Ajitha Kumari | Last Updated : Dec 4, 2023, 07:01 AM IST
  • ജ്യോതിഷമനുസരിച്ച് സംസാരം, ബുദ്ധിശക്തി, ബിസിനസ്സ്, വൈദഗ്ധ്യം തുടങ്ങിയവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്
  • ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്
  • ബുധൻ അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം എല്ലാ രാശികളേയും ബാധിക്കും
Budh Vakri 2023: ബുധൻ വക്രഗതിയിലേക്ക്; 9 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വനേട്ടങ്ങൾ !

Budh Vakri December 2023: ജ്യോതിഷമനുസരിച്ച് സംസാരം, ബുദ്ധിശക്തി, ബിസിനസ്സ്, വൈദഗ്ധ്യം തുടങ്ങിയവയുടെ കാരകനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ജ്യോതിഷത്തിൽ ഇതിനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിളിക്കുന്നത്.  ബുധൻ അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം എല്ലാ രാശികളേയും ബാധിക്കും.  ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ 2023 ഡിസംബർ 13 മുതൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ബുധന്റെ ഈ സഞ്ചാരം 12 രാശികളേയും ബാധിക്കുമെങ്കിലും ഈ 4 രാശിക്കാർക്ക് കൂടുതൽ ശുഭമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് അറിയാം.

Also Read: Lord Shiva Fav Zodiac Signs: ഈ അഞ്ച് രാശിക്കാർക്ക് മഹാദേവന്റെ കൃപയാൽ ലഭിക്കും വൻ പുരോഗതി!

മേടം (Aries): ബുധന്റെ വക്രഗതി മേടം രാശിക്കാർക്ക് ശുഭകരമായിരിക്കും.  ഡിസംബർ 13 ന് ശേഷമുള്ള സമയം മേട രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. യഥാർത്ഥത്തിൽ ബുധൻ നേർരേഖയിൽ ചലിക്കാൻ തുടങ്ങുമ്പോൾ ഇവരുടെ ഭാഗ്യം ഉയരും. ബുധന്റെ വക്രഗതിയിൽ വിവാഹ ജീവിതവും പ്രണയ ജീവിതവും അത്ഭുതകരമായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷ നിമിഷങ്ങൾ ചെലവഴിക്കും. ഈ കാലയളവിൽ സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കും. ഈ സമയം തൊഴിൽ-ബിസിനസ്സുകൾക്ക് വളരെ ശുഭകരവും ഫലപ്രദവുമായിരിക്കും.

മിഥുനം (Gemini):  ജ്യോതിഷപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച് ബുധന്റെ പ്രതിലോമ ചലനം മിഥുന രാശിക്കാർക്ക് വളരെയധികം ഗുണകരമായിരിക്കും. വാസ്തവത്തിൽ ഈ കാലയളവിൽ ബുധന്റെ കൃപയാൽ ഇവർക്ക് ബിസിനസ്സിൽ വളരെയധികം പുരോഗതിയുണ്ടാകും. ജോലിയിലും പുരോഗതിക്ക് അവസരമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും. ഇണയുമായി സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കപ്പെടും. പ്രണയ ജീവിതത്തിൽ സന്തോഷം കാണും. ബിസിനസ് ആവശ്യങ്ങൾക്കായി നടത്തുന്ന യാത്രകൾ ഗുണം ചെയ്യും. ഈ കാലയളവിൽ ഭാഗ്യം കൂടെയുണ്ടാകും. 

Also Read: Mizoram Assembly Election Result 2023 live: മിസോറാമിൽ ഭരണകക്ഷി തുടരുമോ? തിരഞ്ഞെടുപ്പ് ഫലം തത്സമയം

കർക്കടകം (Cancer): ബുധന്റെ പ്രതിലോമ ചലനം കർക്കടക രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം നൽകും. ഇതുകൂടാതെ ബുധന്റെ ഈ സംക്രമണം ജോലിയിലുള്ളവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. വാസ്തവത്തിൽ ഈ കാലയളവിൽ ബുധന്റെ കൃപയാൽ, നിങ്ങളുടെ ജോലിയിൽ വളരെയധികം പുരോഗതിയുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായോ പ്രണയ പങ്കാളിയുമായോ നിങ്ങൾ നല്ല സമയം ചെലവഴിക്കും. കുടുംബത്തോടൊപ്പം ദൂരയാത്ര പോകാം. ജോലിസ്ഥലത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിക്ഷേപത്തിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്.

വൃശ്ചികം (Scorpio):  വൃശ്ചിക രാശിയിലുള്ളവരെ ബുധന്റെ പിന്മാറ്റം പ്രത്യേകിച്ച് ബാധിക്കും. ബുധന്റെ പ്രത്യേക കൃപയാൽ ഈ കാലയളവിൽ നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് മികച്ച വിജയം ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക വശം ശക്തമാകും. ഈ കാലയളവിൽ ബിസിനസ്സിൽ ധാരാളം ലാഭം ഉണ്ടാകും. ജോലിയിൽ നിങ്ങൾക്ക് വിജയം ഉണ്ടാകും. കടബാധ്യതയിൽ നിന്നും മോചനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ മധുര്യം ഉണ്ടാകും. ഈ സമയം പ്രണയ ജീവിതത്തിന് വളരെ അനുകൂലമായിരിക്കും. മാനസിക അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News