LPG Price Today: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു

Gas Cylinder Price From 1 May:  പുതിയ സിലിണ്ടർ വില രാജ്യത്തുടനീളം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ വില വിവരങ്ങൾ അറിയാം...

Written by - Ajitha Kumari | Last Updated : May 1, 2024, 11:23 AM IST
  • മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത
  • ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്
  • 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 19 രൂപ കുറച്ചിരിക്കുകയാണ്
LPG Price Today: മാസത്തിന്റെ ആദ്യദിനം ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത; സിലിണ്ടർ വില കുറച്ചു

LPG Gas Cylinder Price Today:  മാസത്തിന്റെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ വാർത്ത വന്നിരിക്കുകയാണ്.  ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചിരിക്കുകയാണ്.  ഇതിന്റ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 19 രൂപ കുറച്ചിരിക്കുകയാണ്. പുതിയ വില ഇന്ന് മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 

Also Read: സന്തോഷവാര്‍ത്ത! 600 രൂപയ്ക്ക് ലഭിക്കും എൽപിജി സിലിണ്ടർ!!

ഗ്യാസ് സിലിണ്ടറുകളുടെ വില നിലവിൽ എത്ര? അറിയാം..

IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1745.50 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1859 ഉം. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1698.50 രൂപയും ചെന്നൈയിൽ 1911.00 രൂപയുമാണ് നിലവിലെ വില.

Also Read: ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ രാശിക്കാർക്കുണ്ടാകും കുബേര അനുഗ്രഹം, നിങ്ങളും ഉണ്ടോ

വിമാനക്കമ്പനികൾക്ക് ഇരുട്ടടി 

വിമാനക്കമ്പനികൾക്ക് ഇരുട്ടടി കിട്ടിയിരിക്കുകയാണ്‌. വിമാന ഇന്ധന വില കൂടിയിരിക്കുകയാണ്. ഒഎംസി റിപ്പോർട്ട് അനുസരിച്ച് വിമാന ഇന്ധനത്തിൻ്റെ വില ലിറ്ററിന് 749.25 രൂപയാണ് വർധിപ്പിച്ചത്. ഈ നിരക്കുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിലിൽ ഒരു കിലോ ലിറ്ററിന് 502.91 രൂപയുടെ കുറവുണ്ടായി. ശേഷം മാർച്ച് മാസത്തിൽ ലിറ്ററിന് 624.37 രൂപ വർധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News