LPG Price Hike: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; അറിയാം പുതിയ നിരക്ക്!

സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 09:50 AM IST
  • ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്.
  • ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിൻ്റെ വില 1747.50 രൂപയായി.
  • സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു.
LPG Price Hike: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി; അറിയാം പുതിയ നിരക്ക്!

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് വർധിപ്പിച്ചത്. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വിലയാണ് ഇപ്പോൾ കൂട്ടിയിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിൻ്റെ വില 1747.50 രൂപയായി. സെപ്റ്റംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 160 രൂപ കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കൂട്ടിയിരിക്കുന്നത്.

അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. ഇതോടെ ഡൽഹിയിൽ സിലിണ്ടറിന് 903 രൂപയായിരുന്നു വില. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക്  സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനൊപ്പം പ്രഖ്യാപിച്ച ഇളവും അവർക്ക് ലഭിക്കുന്നുണ്ട്. ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് ഇപ്പോൾ സിലിണ്ടർ ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News