LPG Cylinder Price Hiked: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത;വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്!

Gas Cylinder Price Today: ഫെബ്രുവരി 1 അതായത് ഇന്നുമുതൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. 

Written by - Ajitha Kumari | Last Updated : Feb 1, 2024, 09:16 AM IST
  • മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി
  • വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു
  • 19 കിലോ സിലിണ്ടറിന് ഡൽഹിയിൽ ഇന്ന് മുതൽ 1,769.50 രൂപ നൽകണം
LPG Cylinder Price Hiked: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത;വാണിജ്യ സിലിണ്ടറിന്റെ വിലയിൽ വർദ്ധനവ്!

LPG Price 1 February 2024:  മാസത്തിന്റെ ആദ്യ ദിനനത്തിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി കിട്ടിയിരിക്കുകയാണ്‌. അതെ എണ്ണക്കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചിരിക്കുകയുമാണ്. ഇതോടെ ഇന്ന് മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായിരിക്കുകയാണ്. 

Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഇരുട്ടടി; വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചു!

കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു.  ഇന്ന് ഇതിന്റെ വിലയിൽ 14 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ വില ഇന്ന് മുതൽ നിലവിൽ വരും. ശരിക്കും പറഞ്ഞാൽ കടുത്ത  ശൈത്യം കാരണം ആളുകളുടെ ആവശ്യം വർദ്ധിച്ചതാണ് അന്താരാഷ്ട്ര വിപണിയിലെ വിലയെ ബാധിയ്തുക്കുകയും ചെച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 2023 ഓഗസ്റ്റ് 30 മുതൽ ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ലാതെ തുടരുന്നു. അതുപോലെ വിമാനക്കമ്പനികൾക്കും ഇന്ന് ആശ്വാസ വാർത്തയുണ്ട്. വില വർദ്ധനയ്ക്ക് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിൻ്റെ വില 1,769.50 രൂപയായിട്ടുണ്ട്.

Also Read: രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിന് ഇനി മണിക്കൂറുകൾ മാത്രം; വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ?

അതെ സർക്കാർ എണ്ണ വിപണന കമ്പനികൾ (OMCs) ഇന്ന് വിമാന ഇന്ധനത്തിൻ്റെ വില കുറച്ചിരിക്കുകയാണ്. ഒരു കിലോ ലിറ്ററിന് 1221 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ നാലാം തവണയുള്ള ഈ വിമാന ഇന്ധനനിരക്ക് കുറഞ്ഞതിലൂടെ വിമാന നിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News