Kerala Gold Price Today: ആശ്വാസം...! സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ പവന്റെ വിലയറിയാം

Gold Rate Today: വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 12:36 PM IST
  • സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്.
  • വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
Kerala Gold Price Today: ആശ്വാസം...! സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ പവന്റെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ്. പവൻ സ്വർണ്ണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53000 രൂപയാണ് വില. ഒരു ​ഗ്രാം സ്വർണ്ണത്തിന് 6625 രൂപയും. സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് സ്വർണ്ണവില നിർണയിക്കപ്പെടുന്നത്. 

വിവാഹ സീസൺ ആയതിനാൽ സ്വർണ്ണത്തിന്റെ വില ഇത്തരത്തിൽ കുതിച്ചുയരുന്നത് ഉപഭോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സ്വർണ്ണത്തിന്റെ വിലയിൽ നേരിയ കുറവ് സംഭവിക്കുമ്പോൾ തന്നെ ജ്വല്ലറികളിൽ അഡ്വാൻസ് ബുക്കിങ്ങിന്റെ തിരക്കും വർദ്ധിക്കുന്നു. 

ALSO READ: കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ

ഏപ്രിൽ1- പവന് 680 രൂപ വർധിച്ച് 50,880 ആയി
ഏപ്രിൽ2- പവന് 200 രൂപ കുറഞ്ഞ് 50,680 ആയി
ഏപ്രിൽ3- പവന് 600 രൂപ വർധിച്ച് 51,280 ആയി
ഏപ്രിൽ4- പവന് 400 രൂപ വർധിച്ച് 51,680 ആയി
ഏപ്രിൽ5- പവന് 360 രൂപ കുറഞ്ഞ് 51, 320 ആയി
ഏപ്രിൽ6- പവന് 1160 രൂപ വർധിച്ച് 52,280 ആയി
ഏപ്രിൽ7- വിലയിൽ മാറ്റമില്ല. 52,280ൽ തുടരുന്നു
ഏപ്രിൽ8- പവന് 240 രൂപ വർധിച്ച് 52,520 ആയി
ഏപ്രിൽ9- പവന് 200 രൂപ വർധിച്ച് 52,800 ആയി
ഏപ്രിൽ10- പവന് 80 രൂപ വർധിച്ച് 52,880 ആയി
ഏപ്രിൽ11- പവന് 80 രൂപ വർധിച്ച് 52,960 ആയി
ഏപ്രിൽ12- പവന് 800 രൂപ വർധിച്ച് 53,760 ആയി
ഏപ്രിൽ13- പവന് 560 രൂപ കുറഞ്ഞ് 53,200 ആയി
ഏപ്രിൽ14- വിലയിൽ മാറ്റമില്ല. 53,200ൽ തുടരുന്നു
ഏപ്രിൽ15- പവന് 440 രൂപ വർധിച്ച് 53,640 ആയി
ഏപ്രിൽ16- പവന് 720 രൂപ വർധിച്ച് 54,360 ആയി
ഏപ്രിൽ17- വിലയിൽ മാറ്റമില്ല. 54,360ൽ തുടരുന്നു 
ഏപ്രിൽ18- പവന് 240 രൂപ കുറഞ്ഞ് 54,120 ആയി
ഏപ്രിൽ19- പവന് 400 രൂപ വർധിച്ച് 54,520 ആയി
ഏപ്രിൽ20- പവന് 80 രൂപ കുറഞ്ഞ് 54,440 ആയി
ഏപ്രിൽ21- വിലയിൽ മാറ്റമില്ല. 54,440ൽ തുടരുന്നു 
ഏപ്രിൽ22- പവന് 400 രൂപ കുറഞ്ഞ് 54,040 ആയി
ഏപ്രിൽ23- പവന് 1120 രൂപ കുറഞ്ഞ് 52,920 ആയി
ഏപ്രിൽ 24- പവന് 320 രൂപ കൂടി 53280 ആയി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News