മുംബൈ: ഇന്ത്യക്കാരെ സംബന്ധിച്ച് വാഹനം വാങ്ങുമ്പോള്‍ ഏറ്റവും മുന്‍ഗണന എന്തിനാണെന്നറിയാമോ? ഇന്ധന വില കുത്തനെ കയറിയിരിക്കുന്ന ഇക്കാലത്ത്, മൈലേജ് എന്നല്ലാതെ മറ്റൊരു ഉത്തരം ഉണ്ടാവില്ല. കുറഞ്ഞ വിലയില്‍, കൂടുതല്‍ മൈലേജ് ഉള്ള വാഹനങ്ങള്‍ക്ക് തന്നെയാണ് ഇന്ത്യന്‍ നിരത്തുകള്‍ അടക്കി വാഴുന്നത്. സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഇത്തരം കാറുകള്‍ പുറത്തിറക്കുന്നതില്‍ മാരുതി സുസുകി തന്നെയാണ് എന്നും മുന്നില്‍.
വാഹന പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു പുതുപുത്തന്‍ ലോഞ്ചിങ് ആണ് മാരുതി സുസുകി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഏറെ ജനപ്രിയ മോഡല്‍ ആയ സ്വിഫ്റ്റിന്റെ പുത്തന്‍ മോഡല്‍ പുറത്തിറക്കിക്കഴിഞ്ഞു. അത് തന്നെ, ഫോര്‍ത്ത് ജനറേഷന്‍ മാരുതി സ്വിഫ്റ്റ്. മാരുതി സുസുകി സ്വിഫ്റ്റ് 2024 എപിക്!
ഒമ്പത് വ്യത്യസ്ത കളറുകളിലും രണ്ട് വ്യത്യസ്ത ട്രാന്‍സ്മിഷനുകളിലും ഈ 2024 എപിക് സ്വിഫ്റ്റ് ലഭ്യമാണ്. പുതിയ സ്വിഫ്റ്റിന്റെ ഡിസൈനിങ്ങിനായി കമ്പനി നിക്ഷേപിച്ചത് 1,450 കോടി രൂപയാണത്രെ. ഗംഭീരമായ സുരക്ഷാ സംവിധാനങ്ങലും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വേരിയന്റുകളിലായിട്ടാണ് കാര്‍ എത്തിയിരിക്കുന്നത്.
മൈലേജ് (Maruti Suzuki Swift 2024 EPIC Mileage)
മാരുതിയുടെ വാഹനങ്ങള്‍ക്ക് മൈലേജ് എന്നും ഒരു ആഡഡ് അഡ്വാന്റേജ് ആണ്. പുത്തന്‍ സ്വിഫ്റ്റില്ഡ മാന്വല്‍ ട്രാന്‍സ്മിഷനില്‍ പത്ത് ശതമാനവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ 14 ശതമാനവും കൂടുതല്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.
മാന്വല്‍ ട്രാന്‍സ്മിഷന്‍ കാറിന് കമ്പനി അവകാശപ്പെടുന്നത് ലിറ്ററിന് 24.8 കിലോമീറ്റര്‍ മൈലേജ് ആണ്.
ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍(എഎംടി) സ്വിഫ്റ്റിന് 25.75 കിലോമീറ്റര്‍ പെര്‍ ലിറ്റര്‍ ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
6.49 ലക്ഷം രൂപ മുതല്‍ (Maruti Suzuki Swift 2024 EPIC Pricing)
മാരുതി സുസുകി പുതിയ സ്വിഫ്റ്റിന്റെ വില തുടങ്ങുന്നത് 6.49 ലക്ഷം രൂപ മുതല്‍ ആണ് (എക്‌സ് ഷോറൂം വില). സ്വിഫ്റ്റ് എല്‍എക്‌സ്‌ഐ മോഡലിലാണ് ഇത്. മറ്റ് വേരിയന്റുകളുടെ എക്‌സ് ഷോ റൂം വിലകള്‍ താഴെ
സ്വിഫ്റ്റ് വിഎക്‌സ്‌ഐ (SWIFT VXi)- 729500 (മാന്വല്‍), 779500 (എജിഎസ്)
സ്വിഫ്റ്റ് വിഎക്‌സ്‌ഐ(ഒ) (SWIFT VXi (O)- 756500 (മാന്വല്‍), 806500 (എജിഎസ്)
സ്വിഫ്റ്റ് സെഡ്എക്‌സ്‌ഐ (SWIFT ZXi) - 829500 (മാന്വല്‍), 879500 (എജിഎസ്)
സ്വിഫ്റ്റ് സെഡ്എക്‌സ്‌ഐ+ (SWIFT ZXi +)- 899500 (മാന്വല്‍), 949500 (എജിഎസ്)
സ്വിഫ്റ്റ് സെഡ്എക്‌സ്‌ഐ+ ഡ്വല്‍ ടോണ്‍ (SWIFT ZXi + Dual Tone))- 914500 (മാന്വല്‍), 964500 (എജിഎസ്)
ഡിസൈന്‍ മാറ്റങ്ങള്‍ (Maruti Suzuki Swift 2024 EPIC Design and Features)
പുതിയ സ്വിഫ്റ്റ് ഇന്റീരിയര്‍ ഡിസൈനിലും എക്സ്റ്റീരിയര്‍ ഡിസൈനിലും മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ആംഗുലാര്‍ ഹെഡ് ലാംപുകളാണ് പുറമേക്കുള്ള മാറ്റങ്ങളില്‍ പ്രധാനപ്പെട്ടത്. അതുപോലെ ഒരു പുതുക്കിയ ഗ്രില്ലും ഉണ്ട്. പഴയതിനെ അപേക്ഷിച്ച് പുതുരീതിയില്‍ ഉള്ള ടെയ്ല്‍ ലാംപുകളും പുതിയ സ്വിഫ്റ്റിന്റെ പ്രത്യേകതയാണ്.
അകത്തേക്ക് നോക്കിയാല്‍ മാറ്റങ്ങള്‍ പിന്നേയുമുണ്ട്. പുതുപുത്തന്‍ ഡാഷ്‌ബോര്‍ഡ് ലേ ഔട്ട് ആണ് അതില്‍ പ്രധാനം. 9.0 ഇഞ്ച് സ്മാര്‍ട്ട് പ്ലേ പ്രോ പ്ലസ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുത്തന്‍ കാര്‍ തരുന്നുണ്ട്.
സുരക്ഷാ സംവിധാനങ്ങള്‍ (Maruti Suzuki Swift 2024 EPIC Safety Features)
മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളാണ് പുതിയ സ്വിഫ്റ്റില്‍ ഒരുക്കിയിട്ടുള്ളത്. ബേസ് മോഡല്‍ മുതല്‍ എല്ലാ വേരിയന്റുകളിലും 6 എയര്‍ ബാഗുകള്‍ ഉണ്ട് എന്നതാണ് ഏറ്റവും പ്രധാനം. എല്ലാ സീറ്റുകളിലും 3 പോയന്റ് സീറ്റ് ബെല്‍റ്റുകളും ഒരുക്കിയിട്ടുണ്ട്.
എന്‍ജിനും പെര്‍ഫോമന്‍സും (Maruti Suzuki Swift 2024 EPIC Engine and Performance)
പഴയ ഫോര്‍ സിലിണ്ടര്‍ സ്വിഫ്റ്റില്‍ നിന്ന് മാറി ത്രീ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ വണ്ടിയ്ക്കുള്ളത്. 1.2 ലിറ്റര്‍ ആണ് എന്‍ജിന്‍. മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിവരം. നാച്വറലി ആസ്പയേഡ് Z12E പെട്രോൾ എൻജിനാണിത്. 82 എച്ച്പി ആണ് പവർ. 112 എൻഎം ടോർക്കും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy