PM Kisan Samman Nidhi Yojana : പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു ഈ മാസം ലഭിക്കും; ആനുകൂല്യങ്ങൾ ഓൺലൈനായി അറിയാം

PM Kisan Samman Nidhi Yojana 13th Installment Latest Update : ജനുവരി മാസത്തിൽ പിഎം കിസാന്റെ 13 ഗഡു വിതരണം ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 4, 2023, 08:50 AM IST
  • ഈ പദ്ധതി പ്രകാരം വർഷത്തിൽ കർഷകന് 6,000 രൂപ 2000 വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകും.
  • സർക്കാർ നേരിട്ടാണ് കർഷകരുടെ ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നത്.
  • 16,000 കോടി രൂപയാണ് പിഎം കിസാനിലൂടെ കേന്ദ്ര സർക്കാർ കർഷകർക്കായി നൽകിയത്.
  • ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.
PM Kisan Samman Nidhi Yojana : പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 13-ാം ഗഡു ഈ മാസം ലഭിക്കും; ആനുകൂല്യങ്ങൾ ഓൺലൈനായി അറിയാം

ന്യൂ ഡൽഹി : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 13 ഗഡുവിനായി കർഷകർ കാത്തിരിക്കുകയാണ്. ഒക്ടോബർ 17നാണ് കർഷകർക്ക് ദീപാവലി സമ്മാനമായി മോദി സർക്കാർ പിഎം കിസാന്റെ 12-ാം ഗഡു നൽകിയത്. ഈ പദ്ധതി പ്രകാരം വർഷത്തിൽ കർഷകന് 6,000 രൂപ 2000 വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര സർക്കാർ നൽകും. സർക്കാർ നേരിട്ടാണ് കർഷകരുടെ ബാങ്കിലേക്ക് പണം നിക്ഷേപിക്കുന്നത്. 16,000 കോടി രൂപയാണ് പിഎം കിസാനിലൂടെ കേന്ദ്ര സർക്കാർ കർഷകർക്കായി നൽകിയത്. ചെറുകിട ഇടത്തരം കർഷകർക്കായിട്ടുള്ള സർക്കാരിന്റെ പദ്ധതികയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന.

ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം പിഎം കിസാൻ സമ്മാൻ നിധി അടുത്ത ഗഡു ഈ മാസം അതായത് ജനുവരി 2023ൽ കേന്ദ്രം വിതരണം ചെയ്യും. കൃത്യമായി തീയതി പ്രഖ്യാപിച്ചില്ലെങ്കിലും പിഎം കിസ്സാൻ സമ്മാൻ നിധിയുടെ 13-ാം ഗഡു ഈ മാസം തന്നെ കേന്ദ്ര സർക്കാർ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : എഫ്ഡിക്കും, സേവിങ്ങ്സ് അക്കൗണ്ടിനും പലിശ കൂട്ടി; പഞ്ചാബ് നാഷണൽ ബാങ്കിൽ നിക്ഷേപിച്ചാൽ

കേന്ദ്രത്തിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കുറിച്ച് പ്രധാന മന്ത്രി കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. ഹോം പേജിൽ കാണുന്ന കർഷകർ (ഫാർമേർസ്) തിരഞ്ഞെടുത്ത് നിങ്ങളുടെ അനുകൂല്യങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതാണ്. 

പിഎം കിസാൻ സമ്മാൻ നിധി യോജന: എങ്ങനെ ഇ-കെവൈസി നടത്താം?

-പിഎം കിസന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. തുടർന്ന് കർഷകരുടെ കോളത്തിൽ കിസാൻ ഇ-കെവിസി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

-തുടർന്ന് നിങ്ങളുടെ ആധാറിന്റെ നമ്പർ രേഖപ്പെടുത്തുക.

- ശേഷം തെളിഞ്ഞ് വരുന്ന ക്യാപ്ച്ചെ നൽകിയിരിക്കുന്ന കോളത്തിൽ കൃത്യമായി രേഖപ്പെടുത്തുക.

- സേർച്ച് ബട്ടണിൽ ക്സിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ രജിസ്റ്റേർഡ് ഫോൺ നമ്പർ നൽകുക.

- ആ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും. അത് രേഖപ്പെടുത്തി. സബ്മിറ്റ് ഫോർ ഓഥറൈസേഷനിൽ ക്ലിക്ക് ചെയ്യുക.

സുരക്ഷ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാർ ഇ-കെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ഇ-കെവൈസി സമർപ്പിച്ചില്ലെങ്കിൽ സ്കീമിന്റെ ഗുണഫലങ്ങൾ ലഭിക്കില്ല. ബയോമെട്രിക് സംവിധാനത്തിലൂടെ ഇ-കെവൈസി നടത്തുകയാണെങ്കിൽ 15 രൂപ ഈടാക്കുന്നതാണ്. 

2019 മുതലാണ് മോദി സർക്കാർ കർഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സ്കീം അവതരിപ്പിക്കുന്നത്. രാജ്യത്തെ നിർധരായ കർഷകരിലേക്ക് സർക്കാരിന്റെ ആനികൂല്യം നേരിട്ടെത്തിക്കുക ലക്ഷ്യത്തോടെ കേന്ദ്രം ഈ സ്കീം അവതരിപ്പിച്ചത്. പദ്ധതി പ്രകാരം കർഷകർക്ക് വർഷത്തിൽ മൂന്ന് ഇൻസ്റ്റാൽമെന്റായി 6000 രൂപയ്ക്ക് കർഷകർക്ക് നേരിട്ട് ബാങ്കിലൂടെ നൽകും. ഒരു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-ജൂലൈ, ഓഗസ്റ്റ്- നവംബർ, ഡിസംബർ മാർച്ച് മാസങ്ങളിലായിട്ടാണ് സർക്കാർ കർഷകർക്ക് ധനസഹായം നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News