Kotak Mahindra Bank: കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടി; ഈ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ബാങ്കിനെ വിലക്കി ആർബിഐ

Reserve Bank of India: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആർബിഐയുടെ നടപടി. നിലവിലുള്ള ഉപഭോ​ക്താക്കൾക്ക് സേവനങ്ങൾ തുടർന്ന് നൽകുന്നതിന് വിലക്കില്ലെന്ന് ആർബിഐ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 24, 2024, 07:30 PM IST
  • ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിലും ഐടി സേവനങ്ങൾ നൽകുന്നതിലും ​ഗുരുതര വീഴ്ചയുണ്ടെന്നാണ് ആർബിഐ കണ്ടെത്തൽ
  • ഈ പിഴവുകൾ തിരുത്തുന്നതിന് സമയബന്ധിതമായി ബാങ്ക് നടപടികൾ സ്വീകരിച്ചില്ലെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറയുന്നു
  • സുരക്ഷയ്ക്ക് വേണ്ട അടിസ്ഥാന കാര്യങ്ങളിൽ പോലും കുറവുണ്ടെന്നും ആർബിഐ വ്യക്തമാക്കുന്നു
Kotak Mahindra Bank: കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടി; ഈ സേവനങ്ങൾ നൽകുന്നതിൽ നിന്ന് ബാങ്കിനെ വിലക്കി ആർബിഐ

ന്യൂഡൽഹി: വിവിധ സേവനങ്ങൾ നൽകുന്നതിൽ നിന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി ആർബിഐ. ഓൺലൈനിൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിനും പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ ആർബിഐയുടെ നടപടി.

നിലവിലുള്ള ഉപഭോ​ക്താക്കൾക്ക് ഈ സേവനങ്ങൾ തുടർന്ന് നൽകുന്നതിന് വിലക്കില്ലെന്ന് ആർബിഐ അറിയിച്ചു. 2022-23 കാലഘട്ടത്തിൽ ആർബിഐ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഈ പിഴവുകൾ പരിഹരിക്കുന്നതിൽ ബാങ്ക് വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആർബിഐ നടപടി സ്വീകരിച്ചത്.

ALSO READ: യുപിഐ ഓട്ടോമാറ്റിക് പേയ്‌മെന്‍റ് പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി ആർബിഐ

1949ലെ ബാങ്കിങ് റെ​ഗുലേഷൻ ആക്ടിലെ സെക്ഷൻ 35എ പ്രകാരമാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടിയെടുത്തത്. ഉപഭോക്താക്കളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിലും ഐടി സേവനങ്ങൾ നൽകുന്നതിലും ​ഗുരുതര വീഴ്ചയുണ്ടെന്നാണ് ആർബിഐ കണ്ടെത്തൽ.

ഈ പിഴവുകൾ തിരുത്തുന്നതിന് സമയബന്ധിതമായി ബാങ്ക് നടപടികൾ സ്വീകരിച്ചില്ലെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. സുരക്ഷയ്ക്ക് വേണ്ട അടിസ്ഥാന കാര്യങ്ങളിൽ പോലും കുറവുണ്ടെന്നും ആർബിഐ വ്യക്തമാക്കുന്നു.

ഐടി ഇൻവെന്റ് മാനേജ്മെന്റ്, യൂസർ ആക്സസ് മാനേജ്മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ പോരായ്മകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആർബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്.

ALSO READ: ബജാജ് ഫിനാൻസിൽ ലോണുണ്ടോ? ഇകോം, ഇൻസ്റ്റാ ഇഎംഐ കാർഡ് ഇവയിൽ നിന്ന് ഇനി ലോൺ കിട്ടില്ല

ഐടി അപകടസാധ്യതകൾ തടയുന്നതിൽ തുടർച്ചയായി രണ്ട് വർഷം ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News