Couple Murder Thodupuzha | മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു; മകന് വേണ്ടി തിരച്ചിൽ

സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 06:01 PM IST
  • സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി
  • മകൻ അജേഷിന് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു
  • മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും
Couple Murder Thodupuzha | മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു; മകന് വേണ്ടി തിരച്ചിൽ

ഇടുക്കി: തൊടുപുഴ മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് മരിച്ചത്. ഇവരുടെ മകൻ അജേഷിന് വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനെ ഇന്ന് രാവിലെ പത്തരയോടെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി. തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു 

കുമളിയിൽ താമസിക്കുന്ന മകൻ അജേഷ് ഇന്നലെ രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുമാരന്റെയും തങ്കമണിയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News