Gangster Attack: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; മുൻ പഞ്ചായത്തം​ഗം ഉൾപ്പടെയുള്ളവർക്ക് പരിക്ക്

Gangster Attack In Kondoti: കവലയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കുനേരെ അക്രമണം ഉണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : May 1, 2024, 08:32 AM IST
  • കൊണ്ടോട്ടിയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിൽ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് പരിക്ക്
  • കാറില്‍ വന്ന സഘമാണ് ആക്രമണം അഴിച്ചുവിട്ടത്
  • സംഭവം നടന്നത് റെയിൽവേ സ്റ്റേഷൻ കവലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ്
Gangster Attack: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; മുൻ പഞ്ചായത്തം​ഗം ഉൾപ്പടെയുള്ളവർക്ക് പരിക്ക്

കൊച്ചി: ആലുവ ചൊവ്വര കൊണ്ടോട്ടിയില്‍ നടന്ന ഗുണ്ടാ ആക്രമണത്തിൽ മുന്‍ പഞ്ചായത്തംഗം അടക്കം നാല് പേര്‍ക്ക് പരിക്ക്. കാറില്‍ വന്ന സഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവം നടന്നത് റെയിൽവേ സ്റ്റേഷൻ കവലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ്. 

Also Read: സേലത്ത് ബസ് മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം; 63 പേർക്ക് പരിക്ക്

 

കവലയിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്കുനേരെ അക്രമണം ഉണ്ടായത്.  സുലൈമാനെ അക്രമികള്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.  അക്രമണത്തിൽ സാരമായി പരിക്കേറ്റ സുലൈമാനെ രാജഗിരി ആശുപത്രയിലും മറ്റുളളവരെ കാരോത്തുകുഴി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

Also Read: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞു

ആദ്യം ഒരാൾ ബൈക്കിലെത്തി സ്ഥലം നിരീക്ഷിച്ചു പോയശേഷം കാറിൽ വന്നവരാണ് വടിവാൾ, ചുറ്റിക ഉൾപ്പെടെ ആയുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്നവർ ഭയന്ന് ചിതറി ഓടുകയായിരുന്നു. എന്നാൽ സുലൈമാന് ഓടി റാസ്ഖാപ്പെടാൻ കഴിഞ്ഞില്ല. വിവരം അറിഞ്ഞ ഉടൻതന്നെ അൻവർ സാദത്ത് എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. ഷംസുദീൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News