Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു

Guruvayur Theft: കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും വീടിനകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്.

Written by - Zee Malayalam News Desk | Last Updated : May 2, 2024, 09:12 PM IST
  • അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നു
  • വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി
Theft: ഗുരുവായൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; സ്കൂട്ടറും തയ്യൽ മെഷീനും മോഷ്ടിച്ചു

തൃശൂർ: ഗുരുവായൂർ ചൂൽപ്പുറത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കറുപ്പം വീട്ടിൽ കമറുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പുറത്ത് വച്ചിരുന്ന സ്കൂട്ടറും അകത്തുണ്ടായിരുന്ന തയ്യൽ മെഷീനുമാണ് മോഷണം പോയത്.

കമറുദ്ദീൻ വിദേശത്താണ്. കമറുദ്ദീന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിൽ താമസം. ഇവർ ബുധനാഴ്ച തൃത്താലയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. മോഷണ വിവരം അറിഞ്ഞാണ് ഇന്ന് രാവിലെ ഇവർ തിരിച്ചെത്തിയത്.

ALSO READ: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

വീടിൻെറ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയിൽ ഉണ്ടായിരുന്ന വാഹനത്തിന്റെ രേഖകളും താക്കോലും കവർന്നു. വീട്ടിലെ സിസിടിവി നശിപ്പിച്ച് ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി.

ഗുരുവായൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിധഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News