Job Fraud : ജോലിക്കായി 14 ലക്ഷം രൂപ 45 സ്ത്രീകളിൽ നിന്നും തട്ടി; മറ്റൊരു തട്ടിപ്പിനിടെ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടി

Thodupuzha Job Fruad Case : മാസം 8,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിക്കായി സ്ത്രീകളിൽ നിന്നും പ്രതി 24,000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 28, 2023, 05:14 PM IST
  • ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.
  • 8000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി എന്നതായിരുന്നു മനുവിന്റെ വാഗ്ദാനം.
  • തട്ടിപ്പിനായി ഇയാൾ തെരഞ്ഞെടുത്തത് സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ്.
  • ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24,000 രൂപയാണ് ഓരോരുത്തരിൽ നിന്നായി ഇയാൾ കൈപ്പറ്റിയിരുന്നത്
Job Fraud : ജോലിക്കായി 14 ലക്ഷം രൂപ 45 സ്ത്രീകളിൽ നിന്നും തട്ടി; മറ്റൊരു തട്ടിപ്പിനിടെ പ്രതിയെ കോട്ടയത്ത് നിന്നും പിടികൂടി

ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി തൊടുപുഴയിൽ പോലീസ് പിടിയിൽ. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനുവിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. 8000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി എന്നതായിരുന്നു മനുവിന്റെ വാഗ്ദാനം. തട്ടിപ്പിനായി ഇയാൾ  തെരഞ്ഞെടുത്തത് സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ്. 

ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24,000 രൂപയാണ് ഓരോരുത്തരിൽ നിന്നായി ഇയാൾ കൈപ്പറ്റിയിരുന്നത്. ഇത്തരത്തിൽ 45 സ്ത്രീകളാണ് മനുവിന്റെ തട്ടിപ്പിന് ഇരയായത്. കൂടുതൽ തുക സെക്യൂരിറ്റിയായി നൽകിയാൽ ശമ്പളം കൂടുതൽ നൽകുമെന്നും ഇയാൾ വാഗ്ദാനം നൽകി. തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് സ്ഥാപനങ്ങളാണ് തട്ടിപ്പിനായി മാത്രം ഇയാൾ തുറന്നത്. ഇതുവഴി 14 ലക്ഷം രൂപയും തട്ടിയെടുത്തു.

ALSO READ : Crime News: മണ്ണാർക്കാട് ബൈക്കിലെത്തി മാലപൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിൻറെ കൈ കടിച്ച് പറിച്ച് വീട്ടമ്മ

ഒളിവിലായിരുന്ന പ്രതിയെ കോട്ടയം പനച്ചിക്കാട് നിന്നാണ് പോലീസ് പിടികൂടിയത്. മറ്റൊരു തട്ടിപ്പ് നടത്തുന്നതിനിടയിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയെ തൊടുപുഴ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. 

കഴിഞ്ഞ ജനുവരിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് മനു. വാഹനം പണയത്തിൽ എടുത്ത് മറച്ചു വിറ്റതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News