Maharajas College: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ്; പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

Maharajas College Fake Certificate Case: വ്യാജ രേഖ ചമച്ച സംഭവത്തിൽ കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 10:44 AM IST
  • വ്യാജരേഖ ചമച്ച കേസ് അഗളി പോലീസിന് കൈമാറും
  • സംഭവസ്ഥലം അഗളിയായതിനാൽ രേഖകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ അ​ഗളി പോലീസിനാണ് സാധിക്കുകയെന്ന് കൊച്ചി പോലീസ് പറഞ്ഞു
Maharajas College: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസ്; പ്രിൻസിപ്പലിന്റെ മൊഴിയെടുത്തു, വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ മൊഴിയെടുത്തു. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി മഹാരാജാസ് കേളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. വ്യാജ രേഖ ചമച്ച സംഭവത്തിൽ കോളേജിന്‍റെ ഭാഗത്ത് നിന്ന് വിദ്യക്ക് ഒരു സഹായവും നൽകിയിട്ടില്ലെന്ന് പ്രിൻസിപ്പൽ പോലീസിന് മൊഴി നൽകി.

അതേസമയം, വ്യാജരേഖ ചമച്ച കേസ് അഗളി പോലീസിന് കൈമാറും. സംഭവസ്ഥലം അഗളിയായതിനാൽ രേഖകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ അ​ഗളി പോലീസിനാണ് സാധിക്കുകയെന്ന് കൊച്ചി പോലീസ് പറഞ്ഞു. വ്യാജ രേഖ ഉപയോഗിച്ച് കാസർകോടും പാലക്കാടും ഗസ്റ്റ് ലക്ചറായി നിയമനത്തിന് ശ്രമിച്ചെന്ന ആരോപണത്തിലും പരാതി നൽകണോയെന്ന കാര്യത്തിൽ മഹാരാജാസ് കോളേജ് അധികൃതർ ഇന്ന് തീരുമാനമെടുക്കും. 

താത്കാലിക അധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തിയാണ് വ്യാജ രേഖ ചമച്ചത്. ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിലെ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്.

ALSO READ: Maharaj's College : മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ്; മുൻ വിദ്യാർഥിനിയായ ഗസ്റ്റ് ലെക്ചറർക്കെതിരെ കേസ്

സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഇത് സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. പ്രിൻസിപ്പലിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് ഇനി അട്ടപ്പാടി പോലീസിന് കൈമാറുമെന്നാണ് കൊച്ചി പോലീസ് അറിയിക്കുന്നത്.

നേരത്തേയും വ്യാജ രേഖ ഉപയോ​ഗിച്ച് വിദ്യ ജോലി നേടിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. മഹാരാജാസ് കോളേജിൽ അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കാസർകോട് ജില്ലയിലെ കരിന്തളം ഗവൺമെന്റ് കോളേജിൽ വിദ്യ ജോലി നേടിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് വിദ്യ ഇവിടെ ​ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് സ്ഥിരീകരിച്ചു. ഇതോടെയാണ് വിദ്യ മുൻപും വ്യാജ സർട്ടിഫിക്കറ്റ് ഉപയോ​ഗിച്ച് ജോലി നേടിയിട്ടുണ്ടെന്ന വിവരം പുറത്ത് വന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News