Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

Sexual Harassment: കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 07:20 AM IST
  • കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
  • കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്
Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കടുത്തുരുത്തി: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.

Also Read: ഷാരോൺ വധക്കേസ്: ഗ്രീഷ്മയ്ക്ക് തിരിച്ചടി; കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല

കോട്ടയത്തുനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ഒപ്പം ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയെ മോശം വാക്കുകളിലൂടെയും നോട്ടത്തിലൂടെയും ശല്യപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആദ്യം ഇയാളെ ശകാരിച്ച യുവതിയെ പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചവെന്നാണ് പരാതി. 

Also Read: 8 ദിവസത്തിനുള്ളിൽ കുബേരയോഗം: ഈ രാശിക്കാർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരാകും

ബസ് മുട്ടുചിറയിൽ എത്തിയതോടെ യുവതി ബഹളം വെച്ചതിനെ തൂടർന്ന് പ്രതി ബസിൽ നിന്നും ചാടി രക്ഷപ്പപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റ് യാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന്  ഡ്രൈവർ ബസ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News