Crime News: 'വിവാഹ ആലോചനകൾ മുടങ്ങുന്നതിന് കാരണം സഭാ അധികൃതർ'; കപ്പേളകൾ കല്ലെറിഞ്ഞ് തകർത്ത് യുവാവ്, അറസ്റ്റ്

Chapels destroyed: കട്ടപ്പന പുളിയൻമല സ്വദേശി ചെറുകുന്നേൽ ജോബിൻ ആണ് അറസ്റ്റിലായത്. തന്റെ വിവാഹം സഭാ അധികൃതർ മുടക്കുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2024, 10:00 PM IST
  • ബൈക്കിൽ എത്തിയ പ്രതി പുളിയൻമല അമല മനോഹരി കപ്പേളയുടെ ചില്ല് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു
  • സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്
Crime News: 'വിവാഹ ആലോചനകൾ മുടങ്ങുന്നതിന് കാരണം സഭാ അധികൃതർ'; കപ്പേളകൾ കല്ലെറിഞ്ഞ് തകർത്ത് യുവാവ്, അറസ്റ്റ്

ഇടുക്കി: കപ്പേളകൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. കട്ടപ്പന പുളിയൻമല സ്വദേശി ചെറുകുന്നേൽ ജോബിൻ ആണ് അറസ്റ്റിലായത്. തന്റെ വിവാഹം സഭാ അധികൃതർ മുടക്കുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി പറയുന്നത്.

12ന് പുലർച്ചെയാണ് കട്ടപ്പന, കമ്പംമെട്ട്, പുളിയൻമല, ചേറ്റുകുഴി മേഖലകളിലെ വിവിധ ക്രൈസ്തവ സഭകളുടെ കപ്പേളകൾ തകർക്കപ്പെട്ടത്. 
സംഭവത്തിൽ വണ്ടൻമേട് എസ് എച്ച് ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

ബൈക്കിൽ എത്തിയ പ്രതി പുളിയൻമല അമല മനോഹരി കപ്പേളയുടെ ചില്ല് തകർക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തന്റെവിവാഹ ആലോചനകൾ മുടങ്ങുന്നതിന് കാരണം സഭാ അധികൃതരനെന്നും ഇത് മൂലം ഉണ്ടായ വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രതി പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News