MDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻ

MDMA Seized In Kollam: വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ​ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : May 2, 2024, 09:39 PM IST
  • ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രിയിൽ നിന്ന് പ്രതിയെ പിടികൂടിയത്
  • ടീ ഷർട്ടിനുള്ളിൽ പ്രത്യേക അറയിലാണ് എംഡിഎംഎ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്
MDMA Seized: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി; പിടിയിലായത് പത്തനാപുരം സഹകരണ ആശുപത്രി ജീവനക്കാരൻ

കൊല്ലം: ആശുപത്രി ജീവനക്കാരനിൽ നിന്നും എംഡിഎംഎ പിടികൂടി. പത്തനാപുരം സഹകരണ ആശുപത്രിയിലെ ജീവനക്കാരനിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വെട്ടിത്തിട്ട കിഴക്കേതിൽ നിഖിൽ എബ്രഹാം ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 15 ​ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമാണ് ആശുപത്രിയിൽ നിന്ന് പ്രതിയെ പിടികൂടിയത്.

ടീ ഷർട്ടിനുള്ളിൽ പ്രത്യേക അറയിലാണ് എംഡിഎംഎ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ വിശദമായ അന്വേഷണത്തിനായി പത്തനാപുരം പോലീസിന് കൈമാറി. റൂറൽ എസ്പിയുടെ ഡാൻസഫ് ടീമിലെ ഇൻസ്പെക്ടർ ഉമേഷ്, ബിജു, സിവിൽ പോലീസ് ഓഫീസർമാരായ സജുമോൻ, അഭിലാഷ്, ദിലീപ്.എസ്, വിവിൻ ക്ലീറ്റസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ പ്രാഥമിക കൃത്യങ്ങൾ നിര്‍വഹിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് ചക്കംകണ്ടം കരുമത്തില്‍ ദീപക്കിനെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. കിഴക്കേ നടയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള കൃഷ്ണണാഞ്ജലി ഷോപ്പിംഗ് കോംപ്ലക്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൈപ്പറമ്പ് പാറപ്പുറത്ത് ബാലനെയാണ് മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി 10:45നാണ് സംഭവം നടന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News