Shocking Crime: യുവതിയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി, പങ്കാളി കസ്റ്റഡിയില്‍

Shocking Crime: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മധ്യ വയസ്കന്‍.  മുംബൈയിലെ മീരാ റോഡ് ഏരിയയിലാണ് സംഭവം നടന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 11:47 AM IST
  • കഴിഞ്ഞ ദിവസം ദമ്പതികളുടെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുവെന്ന പരാതി കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.
Shocking Crime: യുവതിയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി, പങ്കാളി കസ്റ്റഡിയില്‍

Mumbai: മുംബൈയില്‍ നിന്നും ഞെട്ടിക്കുന്ന സംഭവം,  പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മധ്യ വയസ്കന്‍.  

മുംബൈയിലെ മീരാ റോഡ് ഏരിയയിലാണ് സംഭവം നടന്നത്. പ്രതിയായ 56 കാരനായ മനോജ് സഹാനി കഴിഞ്ഞ മൂന്ന് വർഷമായി ഇരയായ സരസ്വതി വൈദ്യയോടൊപ്പം മീരാ റോഡ് ഏരിയയിലെ ആകാശഗംഗ കെട്ടിട സമുച്ചയത്തില്‍  വാടക ഫ്‌ളാറ്റിൽ താമസിച്ചു വരികയായിരുന്നു.

Also Read:   Mumbai Crime: ഹോസ്റ്റൽ മുറിയിൽ പെണ്‍കുട്ടിയുടെ നഗ്ന ശരീരം, കുറ്റാരോപിതനായ സെക്യൂരിറ്റി ഗാർഡ് ആത്മഹത്യ ചെയ്തു

കഴിഞ്ഞ ദിവസം ദമ്പതികളുടെ ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുവെന്ന പരാതി കെട്ടിടത്തിലെ മറ്റ് താമസക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്.

Also Read:  RBI Monetary Policy 2023: റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി ആർബിഐ

പ്രാഥമികാന്വേഷണത്തിൽ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടതാണെന്ന് പോലീസ് അറിയിച്ചു. 
ഫ്ലാറ്റില്‍ നിന്ന് യുവതിയുടെ കഷണങ്ങളാക്കിയ മൃതദേഹവും പോലീസ് കണ്ടെത്തി. റിപ്പോര്‍ട്ട് അനുസരിച്ച് ഇരുവരും ഫ്ലാറ്റില്‍ ലിവ്-ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്നു. 

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കുകയായിരുന്നു എന്നാണ് പ്രതി വെളിപ്പെടുത്തിയത്.  സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ജയന്ത് ബജ്ബലെ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News