Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽ

Bike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കിയ പ്രതി പള്ളിവാസലിൽ എത്തിയപ്പോൾ മറ്റൊരു ബൈക്കുമായി കടന്നു കളയുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 1, 2024, 10:04 AM IST
  • മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽ
  • മരട് കുട്ടം പറമ്പിൽ ആൻ്റണി കെജെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്
  • ഏപ്രിൽ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്
Crime News:  മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽ

കൊച്ചി: എറണാകുളത്തുനിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തിയ ശേഷം അത് ഉപേക്ഷവച്ച്  മറ്റൊരു ബൈക്കുമായി കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ. മരട് കുട്ടം പറമ്പിൽ ആൻ്റണി കെജെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; മുൻ പഞ്ചായത്തം​ഗം ഉൾപ്പടെയുള്ളവർക്ക് പരിക്ക്

ഏപ്രിൽ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തു നിന്നും മോഷണം നടത്തിയ ബൈക്കുമായി ആൻ്റണി മൂന്നാറിലെത്തുകയും വിനോദസഞ്ചാര മേഖലകളിൽ കറങ്ങി നടന്നതിനു ശേഷം താൻ മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു. 

Also Read: ഇന്ന് മുതൽ ഒരു വർഷത്തേക്ക് ഈ രാശിക്കാർക്കുണ്ടാകും കുബേര അനുഗ്രഹം, നിങ്ങളും ഉണ്ടോ?

 

സംഭവത്തിൽ മുജിത് അബ്ബാസ് നൽകിയ പരാതിയിൽ മൂന്നാർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സമാനമായ സംഭവം പ്രതി എറണാകുളത്തും നടത്തിയതായി കണ്ടെത്തിയത്. ഇതോടെ അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.  തുടർന്ന് പ്രതിയെ മൂന്നാറിൽ നിന്നും പിടികൂടുകയായിരുന്നു.  പിടികൂടിയ പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News