Crime news: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

Kerala Police: ചക്കംകണ്ടം കരുമത്തില്‍ ദീപക്കിനെയാണ് എസ്.എച്ച്.ഒ ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : May 2, 2024, 05:07 PM IST
  • കിഴക്കേ നടയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള കൃഷ്ണണാഞ്ജലി ഷോപ്പിംഗ് കോംപ്ലക്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൈപ്പറമ്പ് പാറപ്പുറത്ത് ബാലനാണ് മര്‍ദ്ദനമേറ്റത്
  • തിങ്കളാഴ്ച രാത്രി 10:45നാണ് സംഭവം
  • ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടി
Crime news: സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ പ്രാഥമിക കൃത്യങ്ങൾ നിര്‍വഹിക്കുന്നത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ചക്കംകണ്ടം കരുമത്തില്‍ ദീപക്കിനെയാണ് എസ്.എച്ച്.ഒ ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെ നിരവധി അടിപിടി കേസുകളും കഞ്ചാവ് കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കിഴക്കേ നടയിലെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള കൃഷ്ണണാഞ്ജലി ഷോപ്പിംഗ് കോംപ്ലക്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൈപ്പറമ്പ് പാറപ്പുറത്ത് ബാലനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച രാത്രി 10:45നാണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റ ബാലന്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടി.

ALSO READ: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ ഇയാളെക്കൂടാതെ മറ്റി ചിലരും ഉൾപ്പെട്ടിരുന്നതായാണ് വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News