Golden shower tree: വിഷുക്കണിയിലെ സ്വർണവർണമുള്ള കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളും ഏറെ; വിശദമായി അറിയാം

Golden shower medicinal benefits: ആയുർവേദത്തിൽ കണിക്കൊന്നയുടെ ​ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വേര്, പൂവ്, ഇല, പട്ട, ഫലത്തിന്റെ മജ്ജ ഇവയെല്ലാം ഔഷധ ​ഗുണമുള്ളതാണ്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 09:17 PM IST
  • ത്വക് രോ​ഗങ്ങൾക്ക് കണിക്കൊന്ന മികച്ചതാണ്
  • ചർമ്മരോ​ഗങ്ങളെ ശമിപ്പിക്കാനും ശരീരകാന്തി വർധിപ്പിക്കാനും ഇത് മികച്ചതാണ്
  • സോറിയാസിസിനെ ശമിപ്പിക്കാനും കണിക്കൊന്ന പൂവ് മികച്ചതാണെന്ന് കരുതപ്പെടുന്നു
Golden shower tree: വിഷുക്കണിയിലെ സ്വർണവർണമുള്ള കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളും ഏറെ; വിശദമായി അറിയാം

സ്വർണവർണമുള്ള കണിക്കൊന്ന പൂവ് കാണാനുള്ള ഭം​ഗി മാത്രമല്ല, നിരവധി ഔഷധഗുണങ്ങളും ഉള്ള സസ്യമാണ്. കണിക്കൊന്ന ഇല മുതൽ വേര് വരെ ഔഷധ​ഗുണമുള്ള സസ്യമാണ്. ആയുർവേദത്തിൽ കണിക്കൊന്നയുടെ ​ഗുണങ്ങൾ വ്യക്തമാക്കുന്നുണ്ട്. വേര്, പൂവ്, ഇല, പട്ട, ഫലത്തിന്റെ മജ്ജ ഇവയെല്ലാം ഔഷധ ​ഗുണമുള്ളതാണ്.

ത്വക് രോ​ഗങ്ങൾക്ക് കണിക്കൊന്ന മികച്ചതാണ്. ചർമ്മരോ​ഗങ്ങളെ ശമിപ്പിക്കാനും ശരീരകാന്തി വർധിപ്പിക്കാനും ഇത് മികച്ചതാണ്. സോറിയാസിസിനെ ശമിപ്പിക്കാനും കണിക്കൊന്ന പൂവ് മികച്ചതാണെന്ന് കരുതപ്പെടുന്നു. കോശതലങ്ങളിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ നീക്കാനും ഇത് മികച്ചതാണ്.

വ്രണങ്ങൾ, മുഴകൾ, ആമവാതം, വാതരക്തം, ഹൃദ്രോ​ഗം, മഞ്ഞപ്പിത്തം തുടങ്ങിയ രോ​ഗങ്ങൾക്ക് പ്രതിവിധിയായും കണിക്കൊന്ന ഉപയോ​ഗിക്കാറുണ്ട്. നീര് കുറയ്ക്കാനും കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാനും വിഷമുള്ള ജീവികളുടെ കടിയേറ്റ് ഉണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കാനും കണിക്കൊന്ന ഉപയോ​ഗിക്കുന്നു.

ALSO READ: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ കലോറി കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുക്കാം

കുടൽ രോ​ഗങ്ങൾ, ജ്വരം, കുഷ്ഠം, പ്രമേഹം എന്നീ ആരോ​ഗ്യാവസ്ഥകളെ ചികിത്സിക്കാനും കണിക്കൊന്ന ഉപയോ​ഗിക്കാറുണ്ട്. കണിക്കൊന്നപ്പട്ട അരച്ച് നീരും വേദനയും ഉള്ള ഭാഗങ്ങളിൽ പുരട്ടിയാൽ ശമനമുണ്ടാകുമെന്ന് പറയപ്പെടുന്നു.

കണിക്കൊന്നയുടെ തളിരില അരച്ച് മോരിൽ ചേർത്ത് കുടിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും. പൂവ് അരച്ച് കഴിക്കുന്നത് പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണെന്നും കരുതപ്പെടുന്നു.  പൂവ് അരച്ച് കഴിക്കുന്നത് പുളിച്ചുതികട്ടലിനും വയറിലെ അൾസർ മാറാനും നല്ലതാണെന്നും കരുതപ്പെടുന്നു.

Disclaimer: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News