Diabetes Management: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

Healthy Diet: ഏറ്റവും പ്രധാനപ്പെട്ട മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് ഫൈബർ. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് വളരെയധികം ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 03:38 PM IST
  • പയറുവർ​ഗങ്ങൾ നാരുകളാൽ സമ്പന്നമാണ്
  • പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു
  • രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ഹൈപ്പോഗ്ലൈസീമിയ തടയുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്ന പ്രതിരോധശേഷിയുള്ള അന്നജവും അവയിൽ അടങ്ങിയിട്ടുണ്ട്
Diabetes Management: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്

പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാ‍ർ​ഗങ്ങൾ: ശരീരത്തിന് ഫലപ്രദമായി പ്രവർത്തിക്കാനും ഊർജ്ജം സൃഷ്ടിക്കാനും രോഗം തടയാനും ആവശ്യമായ ഭക്ഷണങ്ങളാണ് മാക്രോ ന്യൂട്രിയന്റുകൾ. അവയിൽ നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ, ലിപിഡുകൾ എന്നിവയും മറ്റ് ​ഗുണങ്ങളും ഉൾപ്പെടുന്നു. അവയെല്ലാം സുപ്രധാനമാണെങ്കിലും, നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് ഫൈബർ.

എല്ലാത്തിനുമുപരി, നിങ്ങളുടെ ദഹനവ്യവസ്ഥയുടെ സമഗ്രത നിലനിർത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനുള്ള ഏറ്റവും ജൈവവും ഫലപ്രദവുമായ സമീപനമാണിത്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്, പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹരോ​ഗികൾക്ക് വളരെയധികം ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പയറുവർ​ഗങ്ങൾ: പയറുവർ​ഗങ്ങൾ നാരുകളാൽ സമ്പന്നമാണ്. പയറുവർ​ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ഹൈപ്പോഗ്ലൈസീമിയ തടയുകയും രക്തത്തിലെ പഞ്ചസാര കുറയ്ക്കുകയും ചെയ്യുന്ന പ്രതിരോധശേഷിയുള്ള അന്നജവും അവയിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: Weight Gain Reasons: ശരീരഭാരം വർധിപ്പിക്കുന്ന വില്ലന്മാർ; സമ്മർദവും മാനസികാരോഗ്യ പ്രശ്‌നങ്ങളും ശരീരഭാരം വർധിപ്പിക്കുന്നതെങ്ങനെ?

പച്ച ഇലക്കറികൾ: ചീര, കാബേജ്, ഉലുവയില തുടങ്ങിയ നാരുകൾ അടങ്ങിയ ഇലക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ഉൾക്കൊള്ളുന്നവയാണ്. ഇലക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും.

മുഴുവൻ ധാന്യങ്ങൾ: സംസ്കരിച്ച ധാന്യങ്ങൾക്ക് പകരം മുഴുവൻ ആട്ട, ബ്രൗൺ റൈസ്, ഗോതമ്പ് ബ്രെഡ് അല്ലെങ്കിൽ പാസ്ത തുടങ്ങിയവ തിരഞ്ഞെടുക്കുക. നാരുകളാൽ സമ്പുഷ്ടമായ ഈ ഓപ്ഷനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ പ്രീ ഡയബറ്റിസും പ്രമേഹവും ഉള്ള വ്യക്തികൾക്ക് ഈ ഭക്ഷണങ്ങൾ അനുയോജ്യമാണ്.

പരിപ്പും വിത്തുകളും: നാരുകളാൽ സമ്പുഷ്ടമായ അണ്ടിപ്പരിപ്പ്, ചിയ, ഫ്ളാക്സ് സീഡ്സ്, എള്ള്, ബദാം, വാൽനട്ട് മുതലായ വിത്തുകൾ പ്രീ ഡയബറ്റിസും പ്രമേഹവും ഉള്ള വ്യക്തികൾക്കുള്ള മികച്ച ഓപ്ഷനുകളാണ്. അവ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. ആരോ​ഗ്യകരമായ ഭക്ഷണശൈലി ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കുന്നു.

പഴങ്ങൾ: പ്രമേഹം നിയന്ത്രിക്കുന്നതിനായി കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള നാരുകൾ അടങ്ങിയ പഴങ്ങൾ തിരഞ്ഞെടുക്കുക. പേരക്ക, ബെറിപ്പഴങ്ങൾ, ആപ്പിൾ മുതലായവയും ഓറഞ്ച്, മൊസാമ്പി തുടങ്ങിയ സിട്രസ് പഴങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ഈ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. സജീവമായ ഒരു ജീവിതശൈലിയും കൃത്യമായ വ്യായാമ പദ്ധതിയും നിലനിർത്തുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഉചിതമായ ഭക്ഷണവും ജീവിതശൈലി തിരഞ്ഞെടുപ്പുകളും പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News