Gooseberry Tea Benefits: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!

Weight Loss Tea: വയറോ അല്ലെങ്കിൽ തടിച്ച അരക്കെട്ടോ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക ഈ ചായ കുടിക്കുന്നത് ശീലമാക്കിയാൽ മാത്രം മതിയാകും.  ശരിക്കും പറഞ്ഞാൽ ശരീരഭാരം കുറയ്ക്കാൻ ഈ ചായ വളരെ ഫലപ്രദമെന്നാണ് റിപ്പോർട്ട്.

Written by - Ajitha Kumari | Last Updated : Dec 17, 2022, 09:37 AM IST
  • നെല്ലിക്ക ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
  • ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കും
  • അരക്കെട്ട് മെലിയും
Gooseberry Tea Benefits: ഈ സ്പെഷ്യൽ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ വയറിലെ കൊഴുപ്പ് പമ്പ കടക്കും!

Gooseberry Tea Bebefits: ശരീരഭാരം കുറയ്ക്കാൻ ആദ്യം നിങ്ങൾ നിങ്ങളുടെ  ഭക്ഷണത്തിൽ തന്നെ പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്.  ചിലപ്പോൾ നിങ്ങൾ സാധാരണ കുടിക്കുന്ന ചായ മാറ്റുന്നത് പോലും ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. സാധാരണ ചായ മാറ്റി പിന്നെ നിങ്ങൾ കുടിക്കേണ്ടത് മറ്റൊന്നുമല്ല കേട്ടോ നെല്ലിക്ക ചായയാണ്. നെല്ലിക്കയുടെ ഗുണങ്ങൾ കൂടി ചേരുമ്പോൾ ഈ ചായ ശരിക്കും ആയുർവേദ ഔഷധമാകുന്നു. ശരീരഭാരം കുറയ്ക്കാൻ അംല ജ്യൂസ് (നെല്ലിക്ക നീര്) ജുപയോഗിക്കുന്നതി നെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും, എന്നാൽ നെല്ലിക്ക ചായ നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യും എന്നതിൽ സംശയം വേണ്ട. ഈ ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും മെറ്റബോളിസം മെച്ചപ്പെടുത്താനും അതിലൂടെ കൊഴുപ്പ് കറിച്ചു കളയുന്നതിനും സഹായകമാകും.  നെല്ലിക്കയുടെ ഈ ചായ കുടിച്ചാൽ നോറ ഫത്തേഹിയെ പോലെ സുന്ദരമായ അരക്കെട്ട് സ്വന്തമാക്കാം എന്നാണ് പറയുന്നത്. ഈ ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.  

Also Read:  Gooseberry Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും നെല്ലിക്ക കഴിക്കരുത്!

ശരീരഭാരം കുറയ്ക്കാൻ (Amla Tea For Weight Loss)

നെല്ലിക്ക ചായ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇത് തയ്യാറാക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ. ഈ ചായ ഉണ്ടാക്കാൻ വേണ്ടത് 2 കപ്പ് വെള്ളം, ഒരു ടീസ്പൂൺ അംല പൊടി, അര ടീസ്പൂൺ ഇഞ്ചി, നാലിലൊന്ന് കുരുമുളക്, ഒരു ടീസ്പൂൺ തേൻ എന്നിവ ആവശ്യമാണ്.

ഈ ചായ ഉണ്ടാക്കാൻ ആദ്യം വെള്ളം ഒരു പത്രത്തിലൊഴിച്ചു  ചൂടാക്കുക. ശേഷം ഈ വെള്ളത്തിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. നെല്ലിക്ക പൊടി ഉണ്ടാക്കാൻ നല്ല ഫ്രഷ് ആയ നെല്ലിക്ക കഴുകി ചെറിയ പീസ് ആക്കി മുറിച്ച ശേഷം വെയിലത്തുവച്ച്  ഉണക്കുക.  ശേഷം ഇതിനെ മിക്സിയിൽ ഇട്ട് പൊടിച്ച് പൊടിയാക്കുക. ഈ രീതിയിൽ നിങ്ങളുടെ അംല പൊടി ഉണ്ടാക്കാൻ കഴിയും. ഇനി നെല്ലിക്കാപ്പൊടിയിട്ട വെള്ളത്തിലേക്ക്കുരുമുളകും ഇഞ്ചിയും ചേർക്കുക. ഇതിനെ ചെറു തീയിൽ തിളപ്പിച്ചെടുക്കുക. അപ്പോഴേക്കും ഇത് കുറച്ചു വറ്റിയിട്ടുണ്ടാകും ശേഷം ഈ വെള്ളം അരിച്ചെടുത്ത് രുചിക്കായി തേൻ കൂടി ചേർത്ത് കുടിക്കുക. വയർ, അരക്കെട്ട്, തുട എന്നിവയുടെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഈ ചായ വളരെ ഉത്തമമാണ്. 

Also Read: ത്രിഗ്രഹ യോഗത്തോടെ ഈ രാശിക്കാർക്ക് അടിപൊളി സമയം! 

 

നെല്ലിക്ക ചായയുടെ മറ്റ് ഗുണങ്ങൾ

തടി കുറക്കുന്നതിന് പുറമെ നെല്ലിക്ക ചായയ്ക്ക് മറ്റ് ധാരാളം ഗുണങ്ങളുമുണ്ട്. നെല്ലിക്ക ചായ കുടിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഈ നെല്ലിക്ക ചായ അതുകൊണ്ടുതന്നെ ഇത് സേവിക്കുന്നതിലൂടെ ശരീരത്തിലെ നീര്   അതിനാൽ ഈ ചായയ്ക്ക് വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. 

ബ്ലഡ് ഷുഗർ കുറയ്ക്കുന്നതിലും ഈ ചായ ഉത്തമം.

Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ

നെല്ലിക്ക ചായ കുടിച്ചാൽ ശരീരത്തിന് ഊർജം ലഭിക്കുന്നു. ഇതോടൊപ്പം വ്യായാമത്തിന് ശേഷം ഈ ചായ കുടിക്കുന്നത് അധിക കലോറി എരിച്ചുകളയാൻ സഹായിക്കും.

നാരുകളാൽ സമ്പുഷ്ടമായതിനാൽ ഈ ചായ കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നു. അതായത് നെല്ലിക്ക ചായ കുടിച്ചാൽ പെട്ടെന്ന് വിശക്കില്ല. അതുകൊണ്ടുതന്നെ നിങ്ങൾ അധിക ഭക്ഷണം കഴിക്കുകയുമില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News