Heart Health: സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനം; ശരീരത്തിൽ ഈ ധാതുവിന്റെ കുറവ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

Magnesium: ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് വയറിളക്കം, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, പേശിവലിവ് തുടങ്ങിയ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 12:56 PM IST
  • ശരീരത്തിന്റെ മികച്ച പ്രവർത്തനത്തിനും നല്ല ആരോഗ്യം നിലനിർത്തുന്നതിനും ഗണ്യമായ അളവിൽ ആവശ്യമായ ഏഴ് ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം
  • മനുഷ്യ ശരീരത്തിലെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷക ഘടകമാണിത്
  • സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് അനിവാര്യമാണെന്ന് കണക്കാക്കപ്പെടുന്നു
Heart Health: സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രധാനം; ശരീരത്തിൽ ഈ ധാതുവിന്റെ കുറവ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വളരെ സാധാരണമാണ്. ഇത് പ്രായപൂർത്തിയായവരിൽ 50 ശതമാനത്തെയും ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയായി മാറിയിരിക്കുകയാണ്. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയോ അവ​ഗണിക്കപ്പെടുകയോ ചെയ്യുന്നു. ഇത് വയറിളക്കം, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, പേശിവലിവ് തുടങ്ങിയ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു.

ശരീരത്തിന്റെ മികച്ച പ്രവർത്തനത്തിനും നല്ല ആരോഗ്യം നിലനിർത്തുന്നതിനും ഗണ്യമായ അളവിൽ ആവശ്യമായ ഏഴ് ധാതുക്കളിൽ ഒന്നാണ് മഗ്നീഷ്യം. മനുഷ്യ ശരീരത്തിലെ വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷക ഘടകമാണിത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് അനിവാര്യമാണെന്ന് കണക്കാക്കപ്പെടുന്നു.

ഹൃദയാരോഗ്യം: മഗ്നീഷ്യം രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുകയും സ്ഥിരമായ ഹൃദയ താളം നിലനിർത്തുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യം സംരക്ഷിക്കുന്നു. മതിയായ മഗ്നീഷ്യം ശരീരത്തിൽ നിലനിർത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.

പേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു: പേശികളുടെ പ്രവർത്തനത്തിനും മികച്ച പ്രകടനത്തിനും മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ഇത് പേശികളുടെ സങ്കോചത്തിനും വിശ്രമത്തിനും സഹായിക്കുന്നു. മലബന്ധത്തിന്റെ സാധ്യത കുറയ്ക്കുകയും ദഹന ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ALSO READ: ശൈത്യകാലത്തെ വരണ്ട ചുമ വില്ലനാകുന്നോ? ഈ വീട്ടുവൈദ്യങ്ങൾ ​ഗുണം ചെയ്യും

അസ്ഥികളുടെ ആരോഗ്യം: കാത്സ്യത്തിനൊപ്പം മഗ്നീഷ്യവും അസ്ഥികളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ പ്രധാനമാണ്. മഗ്നീഷ്യം അസ്ഥികളുടെ സാന്ദ്രതയെ പിന്തുണയ്ക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് ആർത്തവവിരാമം നേരിടുന്ന സ്ത്രീകളിൽ.

ഹോർമോൺ ബാലൻസ്: സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മഗ്നീഷ്യം ഹോർമോൺ സന്തുലിതാവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച്, ആർത്തവചക്രത്തിൽ. ഇത് പിഎംഎസ് (പ്രീ-മെൻസ്ട്രൽ സിൻഡ്രോം) ന്റെ ലക്ഷണങ്ങളായ വയറുവേദന, മൂഡ് സ്വിങ്സ്, ആർത്തവ വേദന എന്നിവയെ ലഘൂകരിക്കും. കൂടാതെ, മഗ്നീഷ്യം പുരുഷന്മാരിൽ ഹോർമോൺ ബാലൻസിനെ പിന്തുണയ്ക്കുന്നു.

മികച്ച മാനസികാവസ്ഥ: മതിയായ അളവിൽ മഗ്നീഷ്യം കഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തും. മാനസികാവസ്ഥ സ്ഥിരപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഉത്പാദനം മ​ഗ്നീഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഈ പോഷക ഘടകം ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News