Belly Fat Reduction: കുടവയര്‍ തനിയെ അപ്രത്യക്ഷമാകും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി

Belly Fat Reduction: കുടവയര്‍ കുറയ്ക്കാനായി  നിരവധി വഴികള്‍ പരീക്ഷിച്ചിട്ടും ഫലിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട,  ഒരു വ്യായാമവും കൂടാതെ, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും എളുപ്പത്തില്‍ മോചനം നേടാം

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 07:21 PM IST
  • കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ പരീക്ഷിച്ചിട്ടും ഫലിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട, ഒരു വ്യായാമവും കൂടാതെ, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും എളുപ്പത്തില്‍ മോചനം നേടാം
Belly Fat Reduction: കുടവയര്‍  തനിയെ അപ്രത്യക്ഷമാകും, ഈ ശീലങ്ങള്‍ പാലിച്ചാല്‍  മതി

Belly Fat: ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പൊണ്ണത്തടിയും ഒപ്പം അമിതമായ  കുടവയറും. കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്‍റെ ഘടന തന്നെ മാറുന്ന  ഈ അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.

എന്നാല്‍, കുടവയര്‍ കുറയ്ക്കാനായി  നിരവധി വഴികള്‍ പരീക്ഷിച്ചിട്ടും ഫലിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട,  ഒരു വ്യായാമവും കൂടാതെ, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും എളുപ്പത്തില്‍ മോചനം നേടാം.   

Also Read:  Weight Gain: ഏറെ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടുന്നില്ലേ? കാരണം അറിയാം

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ എന്തൊക്കെ ശീലങ്ങളാണ് പാലിക്കേണ്ടത് എന്ന് നോക്കാം 

1. ദിവസവും ചൂടുവെള്ളം കുടിക്കുക  (Drink Hot water to loss Belly fat)

ദിവസവും ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ശരീരഭാരം  കുറയ്ക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍  ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. ഇത്  നിങ്ങളുടെ ദഹനവ്യവസ്ഥയും സുഗമമാകും. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ചൂടുവെള്ളം ശരീരത്തിൽ വരുത്തുന്ന മാറ്റം  നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

2. ഉപ്പ്, പഞ്ചസാരയുടെ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക (Consume Salt and Sugar in low quantity  to reduce belly fat ) 

പഞ്ചസാരയും ഉപ്പും ശരീരത്തിന് ഏറെ ദോഷംചെയ്യുന്ന രണ്ട് വസ്തുക്കളാണ്. പഞ്ചസാര ഏറെ വിനാശകാരിയാണ്  എന്ന് നമുക്കറിയാം. എന്നാല്‍, ഉപ്പും അതേപോലെ നമ്മുടെ ശരീരത്തിന് നാശം വരുത്തുന്ന ഒന്നാണ്. ഇവയുടെ അമിത ഉപയോഗം  ശരീരഭാരം വര്‍ധിപ്പിക്കും. അതായത്, ഉപ്പിൽ  അടങ്ങിയിരിക്കുന്ന സോഡിയം അമിതവണ്ണത്തിന് കാരണമാകും. പല പഠന റിപ്പോർട്ടുകളിലും, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടാതെ, ഉപ്പിന്‍റെ അമിതമായ ഉപഭോഗവും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

3. കൂടെക്കൂടെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക   (Eat food in regular intervals to reduce belly fat) 

വിശന്നില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിയ്ക്കുക എന്നത് ചിലരുടെ ശീലമാണ്. എന്നാല്‍,  ഇങ്ങനെ എന്തെങ്കിലും കഴിയ്ക്കണം എന്ന് തോന്നുമ്പോള്‍ വെള്ളം കുടിയ്ക്കുക, വെള്ളം കുടിച്ചതിന്  ശേഷം വിശപ്പ് തോന്നിയാൽ മാത്രം എന്തെങ്കിലും കഴിക്കുക.

4. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക (Eat a lot food with fiber to reduce belly fat) 

ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ ദഹനം ശരിയായി നിലനിർത്തുന്നു, ഇത് പൊണ്ണത്തടി ഉണ്ടാവാതെ സംരക്ഷിക്കുന്നു. കൂടാതെ, അസിഡിറ്റിയും നിയന്ത്രിക്കപ്പെടുന്നു. അതിനാൽ, തീർച്ചയായും ധാരാളം നാരുകള്‍  അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കുക. മൈദ കൊണ്ടുള്ള  ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും അകലം പാലിക്കുക. മൈദ  ശരീരഭാരം കൂട്ടുന്ന ഒന്നാണ്.  

5. വ്യായാമം  ( Excercise regularly to reduce belly fat)

പതിവായി വ്യായാമം ചെയ്യുക.  വ്യായാമം ചെയ്യുക എന്നത് ഏറെ പ്രധാനമാണ്.  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം അത്യാവശ്യമാണ്. നിങ്ങളുടെ അരക്കെട്ടും വയറും  കേന്ദ്രീകരിച്ചുള്ള  വ്യായാമങ്ങൾ പ്രത്യകം  തിരഞ്ഞെടുത്ത് അവ ചെയ്യാന്‍ ശ്രദ്ധിക്കുക. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

 

Trending News