Summer Fruits: വേനൽക്കാലത്ത് നിങ്ങൾ കഴിക്കാറുള്ള ഈ പഴത്തിൽ വിഷാംശമുണ്ട്...! ആ പഴം ഏതാണെന്നല്ലേ?

Most poisonous fruit in summer:  ഇറക്കുമതി ചെയ്യുന്ന മുന്തിരിയിൽ ഏതാണ്ട് 15ഓളം കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.  

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 07:18 PM IST
  • വേനൽക്കാലത്ത് വിപണികളിൽ മുന്തിരി വ്യാപകമായി കാണാറുണ്ട്.
  • ഉപ്പിട്ട വെള്ളത്തിൽ മുന്തിരി നന്നായി കഴുകി എടുത്ത ശേഷം കഴിക്കുന്നതാണ് നല്ലത്.
  • ഏകദേശം അരമണിക്കൂറോളം വെള്ളത്തിൽ ഇട്ടുവെച്ച ശേഷം കഴുകിയെടുക്കണം.
Summer Fruits: വേനൽക്കാലത്ത് നിങ്ങൾ കഴിക്കാറുള്ള ഈ പഴത്തിൽ വിഷാംശമുണ്ട്...! ആ പഴം ഏതാണെന്നല്ലേ?

വേനൽ കടുത്തതോടെ പലരും പഴവർ​ഗങ്ങൾ കൂടുതലായി കഴിക്കുന്നത് കാണാറുണ്ട്. ചിലർക്ക് പഴങ്ങൾ കഴിക്കുന്നതാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് ജ്യൂസുകളോടാണ് പ്രിയം. ഇത്തരത്തിൽ വേനൽക്കാലത്ത് വിപണികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പഴങ്ങളിലൊന്നാണ് മുന്തിരി. എന്നാൽ, ചൂടുള്ള സമയങ്ങളിൽ മുന്തിരി കഴിക്കുന്നത് ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുമെന്ന കാര്യം പലർക്കും അറിയില്ല. 

മുന്തിരി കൃഷി ചെയ്യാനും കീടങ്ങളിൽ നിന്ന് ഇവയെ സംരക്ഷിക്കാനും അഴുകുന്നത് തടയാനും ഏകദേശം 15 തരം കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്. ഈ 15 കീടനാശിനികളും മനുഷ്യൻ്റെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണെന്ന് ദി ഹെൽത്ത് സൈറ്റിൻ്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇറക്കുമതി ചെയ്യുന്ന മുന്തിരിയിൽ കീടനാശിനികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താൽ മുന്തിരിയിൽ വിഷമയം കലരുന്നു. കഴിക്കുന്നതിന് മുമ്പ് അവ ശരിയായി കഴുകിയില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഉപ്പിട്ട വെള്ളത്തിൽ മുന്തിരി നന്നായി കഴുകി എടുത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. 

ALSO READ: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

മുന്തിരി വളർത്താനും പ്രാണികളിൽ നിന്ന് സംരക്ഷിക്കാനും നേരത്തെ ചീഞ്ഞഴുകുന്നത് തടയാനുമാണ് കീടനാശിനികൾ ഉപയോഗിക്കുന്നത്. ഈ കീടനാശിനികൾ നിങ്ങളുടെ ശരീരത്തിൽ ചെറിയ അളവിൽ പ്രവേശിക്കുകയാണെങ്കിൽ പോലും കാലക്രമേണ ഇവ നിങ്ങളെ രോഗിയാക്കും. കീടനാശിനികൾ അടങ്ങിയ പഴങ്ങൾ ദിവസവും കഴിച്ചാൽ അത് തൊണ്ടയിൽ അണുബാധയുണ്ടാക്കും. മാത്രമല്ല, ഇത് നിങ്ങളുടെ വയറ്റിലെത്തിയാൽ ആമാശയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്കും കാരണമാകും. 

കീടനാശിനിയുടെ അംശം ഉള്ളിലെത്തിയാൽ അത് ഛർദ്ദി, തലകറക്കം, തലവേദന, അലർജി എന്നിവയ്ക്ക് കാരണമാകും. കീടനാശിനികൾ ഉപയോ​ഗിക്കാൻ സാധ്യതയുള്ള പഴങ്ങൾ പരമാവധി കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി എപ്പോഴെങ്കിലും അത്തരം പഴങ്ങൾ കഴിക്കാൻ തോന്നിയാൽ അവ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക. ഇത്തരത്തിലുള്ള പഴങ്ങൾ ഏകദേശം അരമണിക്കൂറോളം വെള്ളത്തിൽ ഇട്ടുവെച്ച ശേഷം കഴുകിയെടുക്കണം. ഇതിനു ശേഷം കോട്ടൺ തുണി ഉപയോഗിച്ച് നന്നായി തുടച്ച ശേഷം കഴിക്കാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ നിർദ്ദേശിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News