ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ചെന്നൈ-ഹൈദരാബാദ് വിമാനത്തിനും ഭീക്ഷണി

അതേസമയം ചെന്നൈ-ഹൈദരാബാദ് വിമാനത്തിനും സമാനമായ ഭീക്ഷണിയുണ്ടായി എന്നാൽ വിമാനത്തിൽ ബോംബ് ഉണ്ടായിരുന്നില്ലെന്നും വ്യാജ സന്ദേശം

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 06:00 PM IST
  • എയർപോർട്ട് സെക്യൂരിറ്റി വിമാനം പരിശോധിക്കുകയും വിമാനത്തിനിലവിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
  • നിലവിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു.
ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; ചെന്നൈ-ഹൈദരാബാദ് വിമാനത്തിനും  ഭീക്ഷണി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിൽ -ദിയോഗഢ് 6E 6191 ഇൻഡിഗോ വിമാനം  ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു. എല്ലാ സുരക്ഷാ മുൻ കരുതലുകളും പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. വ്യാജ ബോബ് ഭീക്ഷണിയെന്നാണ് സംശയം. എയർപോർട്ട് സെക്യൂരിറ്റി വിമാനം പരിശോധിക്കുകയും വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു. നിലവിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം ചെന്നൈ-ഹൈദരാബാദ് വിമാനത്തിനും സമാനമായ ഭീക്ഷണിയുണ്ടായി എന്നാൽ വിമാനത്തിൽ ബോംബ് ഉണ്ടായിരുന്നില്ലെന്നും വ്യാജ സന്ദേശം നൽകിയത് ഒരു യാത്രക്കാരനാണെന്നും റിപ്പോർട്ടുണ്ട്. വിമാനം ടേക്ക് ഒാഫ് വൈകിയതിനാലായിരുന്നു യാത്രക്കാരൻറെ നടപടി. അതേസമയം, പ്രതിയായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News