Cyclone Biparjoy: കനത്തനാശം വിതച്ച് ബിപോർജോയ്: ഗുജറാത്തിൽ 22 പേർക്ക് പരിക്ക്; വൈദ്യുതിയില്ലാതെ 940 ഗ്രാമങ്ങൾ

Cyclone Biparjoy: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം ആറരയോടെ കരതൊട്ടിരുന്നു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു

Edited by - Zee Malayalam News Desk | Last Updated : Jun 16, 2023, 07:30 AM IST
  • കനത്തനാശം വിതച്ച് ബിപോർജോയ്
  • ഗുജറാത്തിൽ 22 പേർക്ക് പരിക്ക്
  • വൈദ്യുതിയില്ലാതെ 940 ഗ്രാമങ്ങൾ
Cyclone Biparjoy: കനത്തനാശം വിതച്ച് ബിപോർജോയ്: ഗുജറാത്തിൽ 22 പേർക്ക് പരിക്ക്; വൈദ്യുതിയില്ലാതെ 940 ഗ്രാമങ്ങൾ

ഗുജറാത്ത്: ​ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ വീശിയടിച്ചതിനെ തുടർന്ന് മരണം ആറായി.  ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തില്‍ കനത്ത മഴയും കാറ്റും കടല്‍ക്ഷോഭവുമുണ്ട്. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണതും ചിലയിടങ്ങളില്‍ വീടുകള്‍ തകർന്നതുമായ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ പെയ്യും.

 

Also Read: ബിപോർജോയ് കരതൊട്ടു; ​ഗുജറാത്തിൽ കനത്ത മഴ, 1 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ബിപോർജോയ് ചുഴലിക്കാറ്റ് ഇന്നലെ വൈകുന്നേരം ആറരയോടെ കരതൊട്ടിരുന്നു. അർദ്ധരാത്രിയോടെ ചുഴലിക്കാറ്റിന്‍റെ കേന്ദ്രം ഗുജറാത്ത് തീരത്തേക്ക് പൂർണ്ണമായും കടന്നു. 115 മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ബിപോർ ചുഴലിക്കാറ്റ് വീശിയടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചുഴലിക്കാറ്റ് സംബന്ധിച്ച വിവരങ്ങള്‍ ഫോണിലൂടെ ചോദിച്ചറിഞ്ഞതായി  ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. ഇതിനിടയിൽ ഇന്നത്തോടെ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.  ഇതിനെ തുടർന്ന് രാജസ്ഥാൻ, ഡൽഹി, ഹരിയാന എന്നിവിടങ്ങൾ കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: Rahu Fav Zodiac: രാഹുവിന് പ്രിയം ഈ രാശികളോട്, ലഭിക്കും വൻ നേട്ടങ്ങൾ!

അടിയന്തര സാഹചര്യം നേരിടുന്നതിനായി അറുനൂറോളം  പ്രത്യേക സംഘത്തെ തയാറാക്കിയിട്ടുണ്ടെന്നും 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ടെന്നും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളിൽ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും  ഇൻസ്പെക്ടർ ജനറൽ മനീഷ് പഥക് പറഞ്ഞു. കച്ച് ജില്ലയിൽ നിന്നും മാത്രം 46,800 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News