Fire Breaks Out In Train: ഒഡീഷയെ വിടാതെ ട്രെയിന്‍ അപകടങ്ങള്‍, ദുർഗ്-പുരി എക്‌സ്പ്രസിലെ AC കോച്ചില്‍ തീപിടിത്തം

Fire Breaks Out In Train:  ദുർഗ്-പുരി എക്‌സ്പ്രസ് ഖരിയാർ റോഡ് സ്റ്റേഷനിൽ 22.07 മണിക്കൂർ (രാത്രി 10:07 ന്) എത്തിയ സമയത്താണ് തീപിടിത്തം ഉണ്ടാകുന്നത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 11:45 AM IST
  • വ്യാഴാഴ്ചയാണ് ദുർഗ്-പുരി എക്‌സ്പ്രസിലെ എസി കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. ഒഡീഷയിലെ ഖരിയാർ റോഡിന് സമീപം വച്ചാണ് സംഭവം
Fire Breaks Out In Train: ഒഡീഷയെ വിടാതെ ട്രെയിന്‍ അപകടങ്ങള്‍, ദുർഗ്-പുരി എക്‌സ്പ്രസിലെ AC കോച്ചില്‍ തീപിടിത്തം

Odisha: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്‍റെ ഞെട്ടല്‍ മാറും മുന്‍പ് ട്രെയിന്‍ അപകടങ്ങള്‍ ഒഡീഷയെ വിടാതെ പിന്തുടരുകയാണ്. ഒഡീഷയിലെ ദുർഗ്-പുരി എക്‌സ്പ്രസിലെ എസി കോച്ചിൽ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്‌.

Also Read:  Cyclone Biparjoy Updates: ബിപോർജോയ് അടുത്ത 36 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും, ഗുജറാത്തില്‍ കനത്ത ജാഗ്രത

വ്യാഴാഴ്ചയാണ് സംഭവം. ദുർഗ്-പുരി എക്‌സ്പ്രസിലെ എസി കോച്ചിലാണ് തീപിടിത്തം ഉണ്ടായത്. ഒഡീഷയിലെ ഖരിയാർ റോഡിന് സമീപം വച്ചാണ് പുരി-ദുർഗ് എക്‌സ്പ്രസിൽ തീപിടിത്തമുണ്ടായത്.

വ്യാഴാഴ്ച ബ്രേക്ക് ഷൂയിലെ ചില തകരാറുകൾ കാരണം പുരി-ദുർഗ് എക്‌സ്പ്രസിന്‍റെ എസി കോച്ചില്‍    തീപിടിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം ഖരിയാർ റോഡ് സ്റ്റേഷനിലെത്തിയ ട്രെയിനിന്‍റെ ബി 3 കോച്ചിൽ പുക കണ്ടെത്തിയതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. ഘർഷണം കാരണം ബ്രേക്ക് പാഡുകൾക്ക് തീപിടിച്ചതായാണ് ഉദ്യോഗസ്ഥർ പറയുന്നത്‌.  

സംഭവത്തിന്‍റെ വീഡിയോ കാണാം 

ദുർഗ്-പുരി എക്‌സ്പ്രസ് ഖരിയാർ റോഡ് സ്റ്റേഷനിൽ 22.07 മണിക്കൂർ (രാത്രി 10:07 ന്) എത്തിയ സമയത്താണ് തീപിടിത്തം ഉണ്ടാകുന്നത്. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തകരാര്‍ ഉടന്‍ തന്നെ പരിഹരിച്ചതായും വ്യാഴാഴ്ച രാത്രി 11:00 മണിയോടെ ട്രെയിൻ പുറപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു.  

ജൂണ്‍ 2നാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം സംഭവിച്ചത്. മൂന്ന്  ട്രെയിനുകള്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. ഈ വന്‍ ദുരന്തത്തില്‍ 288 പേര്‍ മരിയ്ക്കുകയും 1200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക്  ശേഷം ജൂണ്‍ 7 ന് ജാജ്പൂരിൽ ചരക്ക് തീവണ്ടിയിടിച്ച് 6 തൊഴിലാളികൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News