Solar Panel Application: 78,000 രൂപ വരെ സബ്സിഡി; നിങ്ങളുടെ വീട്ടിലും സോളാർ പാനൽ വേണോ? അപേക്ഷിക്കേണ്ട വിധം

പരമാവധി 3 കിലോ വാട്ട് വരെയുള്ള സോളാർ യൂണിറ്റുകളാണ് വീട്ടിൽ സ്ഥാപിക്കാവുന്നത്. 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപയും 2 കിലോവാട്ട് സിസ്റ്റത്തിന് 60,000 രൂപയും

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 04:26 PM IST
  • പരമാവധി 3 കിലോ വാട്ട് വരെയുള്ള സോളാർ യൂണിറ്റുകളാണ് വീട്ടിൽ സ്ഥാപിക്കാവുന്നത്
  • ഒരു ഇന്ത്യൻ പൗരനായിരിക്കണം അപേക്ഷിക്കുന്നയാൾ
  • അധിക ചിലവായാൽ അതിൻറെ 40 ശതമാനവും സബ്‌സിഡിയായി ലഭിക്കും
Solar Panel Application: 78,000 രൂപ വരെ സബ്സിഡി; നിങ്ങളുടെ വീട്ടിലും സോളാർ പാനൽ വേണോ? അപേക്ഷിക്കേണ്ട വിധം

നിങ്ങളുടെ വീട്ടിലും സോളാർ പാനൽ സ്ഥാപിക്കാൻ താത്പര്യപ്പെടുന്നുണ്ടോ? ഇതിനാണ് കേന്ദ്ര സർക്കാരിൻറെ പിഎം സൂര്യ ഘർ. സോളാർ വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കുക എന്നതാണ് ഇതിൻറെ ലക്ഷ്യം. പോസ്റ്റൽ വകുപ്പമായി സഹകരിച്ചാണ് പദ്ധതി.  ഒരു കോടി വീടുകളിലാണ് ഇതുവഴി വെളിച്ചമേകുക.  പല സംസ്ഥാനങ്ങളിലും പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് പദ്ധതി ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയെ കുറിച്ച് കൂടുതൽ പരിശോധിക്കാം. 

പരമാവധി 3 കിലോ വാട്ട് വരെയുള്ള സോളാർ യൂണിറ്റുകളാണ് വീട്ടിൽ സ്ഥാപിക്കാവുന്നത്. 1 കിലോവാട്ട് സിസ്റ്റത്തിന് 30,000 രൂപയും 2 കിലോവാട്ട് സിസ്റ്റത്തിന് 60,000 രൂപയും 3 കിലോവാട്ട് സിസ്റ്റത്തിന് 78,000 രൂപയും അതിലധികമോ രൂപ സബ്‌സിഡി ലഭിക്കും. 2 കിലോവാട്ട് ശേഷി വരെയുള്ള സോളാർ യൂണിറ്റുകളുടെ ആകെ ചെലവിന്റെ 60 ശതമാനവും 2 മുതൽ 3 കിലോവാട്ട് ശേഷിയുള്ള യൂണിറ്റുകൾക്ക് അധിക ചിലവായാൽ അതിൻറെ  40 ശതമാനവും സബ്‌സിഡിയായി പദ്ധതിയിലൂടെ ലഭിക്കും.  

എന്തൊക്കെയാണ് യോഗ്യത

 ഒരു ഇന്ത്യൻ പൗരനായിരിക്കണം അപേക്ഷിക്കുന്നയാൾ . ഒപ്പം അപേക്ഷകന് സോളാർ പാനൽ സ്ഥാപിക്കാൻ വീട്ടിൽ അനുയോജ്യമായ മേൽക്കൂരയുണ്ടായിരിക്കണം, വീട്ടിൽ പ്രവർത്തിക്കുന്ന വൈദ്യുതി കണക്ഷൻ ഉണ്ടായിരിക്കണം. ഒപ്പം സർക്കാരിൻറെ ഏതെങ്കിലും പദ്ധതിയിൽ നിന്ന് നേരത്തെ സോളാർ സബ്സിഡി ലഭിച്ചിട്ടുണ്ടായിരിക്കരുത്. ഇതൊക്കെയും പരിശോധിച്ച് വ്യക്തമായാൽ അപേക്ഷിക്കുന്നതിന് താൽപ്പര്യമുള്ള ഉപഭോക്താവ്  www.pmsuryaghar.gov.in ൽ രജിസ്റ്റർ ചെയ്യണം 

എങ്ങനെ അപേക്ഷിക്കാം?

ഘട്ടം-1: ആദ്യം തന്നെ മേൽപ്പറഞ്ഞ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.  നിങ്ങളുടെ വൈദ്യുതി വിതരണ കമ്പനി തിരഞ്ഞെടുക്കുക. ഇതിനൊപ്പം കൺസ്യൂമർ   നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകുക.

ഘട്ടം-2: നിങ്ങളുടെ കൺസ്യൂമർ  നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഫോം പൂരിപ്പിച്ച്   സോളാറിന് അപേക്ഷിക്കുക.

ഘട്ടം-3: ഇതിൻമേൽ നിങ്ങളുടെ എൻഒസി ലഭിച്ചുകഴിഞ്ഞാൽ, സോളാറുമായി രജിസ്റ്റർ ചെയ്ത ഏതെങ്കിലും വെണ്ടറിൽ നിന്ന് പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാം.

ഘട്ടം-4: പ്ലാന്റ് സ്ഥാപിച്ച് കഴിഞ്ഞാൽ വിശദാംശങ്ങൾ സമർപ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കാം.

ഘട്ടം-5: നിങ്ങളുടെ നെറ്റ് മീറ്റർ ഇൻസ്റ്റാൾ ചെയ്‌ത് വിതരണ കമ്പനിയുടെ   പരിശോധന കഴിഞ്ഞ് പോർട്ടലിൽ നിന്ന് ഒരു കമ്മീഷനിംഗ് സർട്ടിഫിക്കറ്റ് നിങ്ങൾക്ക് തന്നെ ജനറേറ്റ് ചെയ്യാം

ഘട്ടം-6: ഇത് ലഭിച്ചുകഴിഞ്ഞാൽ,   ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ക്യാൻസൽ ചെയ്ത ചെക്കും പോർട്ടൽ വഴി സമർപ്പിക്കുക. 30 ദിവസത്തിനകം നിങ്ങളുടെ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News