Viral News | ആ പയ്യന് 18 വയസ്സിൽ 700 രൂപക്ക് താർ കിട്ടുമോ, ഒടുവിൽ ആനന്ദ് മഹീന്ദ്ര തന്നെ പറഞ്ഞു

Viral Boy's Thar Buying Video: ചീക്കു എന്ന കുട്ടിയാണ് വീഡിയോയിലെ താരം. ഏറ്റവും രസകരമായ കാര്യമെന്താണെന്നാൽ വീഡിയോ താമസിക്കാതെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അടുത്തും എത്തി

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 08:46 AM IST
  • ചീക്കു എന്ന കുട്ടിയാണ് വീഡിയോയിലെ താരം
  • 700 രൂപക്ക് താർ വിറ്റാൽ തങ്ങൾ വളരെ വേഗം പാപ്പരാകുമെന്നാണ് ആനന്ദ് മഹീന്ദ്ര പറഞ്ഞത്
  • പ്രായം നിങ്ങൾക്കും അനിൽ കപൂറിനും ഒരു നമ്പർ മാത്രമല്ലേ സർ എന്ന് ട്വിറ്റർ
Viral News | ആ പയ്യന് 18 വയസ്സിൽ 700 രൂപക്ക് താർ കിട്ടുമോ, ഒടുവിൽ ആനന്ദ് മഹീന്ദ്ര തന്നെ പറഞ്ഞു

വെറും 700 രൂപക്ക് താർ (ഓഫ്‌ റോഡ് എസ്യുവി) വാങ്ങാൻ സാധിക്കുമോ? പറ്റില്ലെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇനി മുഴുവൻ തുക ഇല്ലെങ്കിൽ പോലും കുറച്ചെങ്കിലും തുക കൊടുത്താലെ കുറഞ്ഞത് ഇഎംഐ വഴിയെങ്കിലും താർ വാങ്ങാൻ സാധിക്കുകയുള്ളു.  ഇത്തരത്തിലൊരു വാഹനമാണ് 700 രൂപക്ക് വാങ്ങാൻ ഒരു കുട്ടി തയ്യാറെടുത്തത്. നോയിഡയിൽ നിന്നുള്ള കുട്ടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാണിപ്പോൾ.

ചീക്കു എന്ന കുട്ടിയാണ് വീഡിയോയിലെ താരം. ഇതിവെ ഏറ്റവും രസകരമായ കാര്യമെന്താണെന്നാൽ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ അടുത്തും എത്തി. വീഡിയോ കണ്ട് ആനന്ദ് മഹീന്ദ്ര പങ്ക് വെച്ച പ്രതികരണമാണ് ശ്രദ്ധേയമായത്.

 

700 രൂപക്ക് താർ വിറ്റാൽ തങ്ങൾ വളരെ വേഗം പാപ്പരാകുമെന്നാണ്  ആനന്ദ് മഹീന്ദ്ര പറഞ്ഞത്. ട്വിറ്ററിലെ അദ്ദേഹത്തിൻറെ പോസ്റ്റിന് മറുപടിയായി ചിലർ 18 വയസ്സാകുമ്പോൾ ആ കുട്ടിക്ക് ഒരു താർ സമ്മാനിക്കണം എന്ന് കൂടി പറഞ്ഞതോടെ ചർച്ച വീണ്ടും സജീവമായി. താങ്കൾ പറയുന്നത് സമ്മതിച്ചു. പക്ഷെ അവന് 18 വയസ്സാകുമ്പോൾ എനിക്ക് എത്ര വയസാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രായം നിങ്ങൾക്കും അനിൽ കപൂറിനും ഒരു നമ്പർ മാത്രമല്ലേ സർ എന്നാണ് ഇതിനോട് ട്വിറ്റർ ഉപയോക്താക്കൾ പറഞ്ഞത്. 

മഹീന്ദ്ര താറിൻറെ വില കൂടി

ഹാർഡ് ടോപ്പ് ഡീസൽ വേരിയൻറായ താർ എഎക്സ് (ഒ) മോഡലാണ് താർ സീരിസിലെ ഏറ്റവും വില കുറഞ്ഞത്. ഇതിൻറെ എക്സ് ഷോറൂം വില 11.25 ലക്ഷമാണ്. ഇനി LX വേരിയൻറാണെങ്കിൽ അതിന് 12.75 ലക്ഷവും,  LX പെട്രോൾ ടോപ്പാണെങ്കിൽ അഥിന് 14 ലക്ഷവുമാണ് വില ഇത്രയും വിലയുള്ള വാഹനമാണ് കുട്ടി 700 രൂപക്ക് ചോദിച്ചത്.സംഭവം എന്തായാവും വൈറലായി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News