Lucknow-Rameshwaram Express Fire Tragedy: ലഖ്നൗ-രാമേശ്വരം ട്രെയിനിൽ തീപിടുത്തം; 9 മരണം, 20 പേർക്ക് പരിക്ക്

Lucknow-Rameshwaram Express Fire Tragedy: ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കൊച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 09:32 AM IST
  • മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന്‌ തീപിടിച്ച്‌ ഒൻപത് പേർ മരിച്ചു
  • മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്
  • സംഭവം നടന്നത് ശനിയാഴ്ച പുലർച്ചെയോടെയാണ്
Lucknow-Rameshwaram Express Fire Tragedy: ലഖ്നൗ-രാമേശ്വരം ട്രെയിനിൽ തീപിടുത്തം; 9 മരണം, 20 പേർക്ക് പരിക്ക്

ചെന്നൈ: മധുരയിൽ നിർത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിന്‌ തീപിടിച്ച്‌ ഒൻപത് പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. സംഭവം നടന്നത് ശനിയാഴ്ച പുലർച്ചെയോടെയാണ്.  ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കൊച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം.  തീപിടുത്തത്തിൽ സ്ത്രീകളടക്കം 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.  മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.  

 

Also Read: വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 61 കാരൻ പിടിയിൽ!

കോച്ചിൽ 63 പേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം ലഭിക്കുന്നത്. മരിച്ചവരിൽ ശബ്ദമാൻ സിംഗ്, മഥിലേശ്വരി എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ യു.പി സ്വദേശികളാണ്.  മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റ് ആളപായങ്ങളുടെയും വിശദാംശങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ല.  സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്.  വിനോദ സഞ്ചാരികളിൽ ചിലർ പുലർച്ചെ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് നിഗമനം. മധുര കളക്ടർ സംഗീതയും റെയിൽവേ ഡിവിഷണൽ മാനേജരും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.  തീപിടിത്തത്തിൽ കോച്ച് പൂർണമായും കത്തി നശിച്ചുവെന്നാണ് റിപ്പോർട്ട്. തീ അണച്ചതായി അഗ്നിരക്ഷാസേനയും അറിയിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News