India Pakistan diplomatic ties: ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങൾ? സൂചനയുമായി പാക് വിദേശകാര്യമന്ത്രി

India Pakistan diplomatic ties: കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ കാരണത്താൽ പാക്കിസ്ഥാനിൽ സാമ്പത്തിക വളർച്ചയെ ഇത് സാരമായി ബാധിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 03:26 PM IST
  • 2019 ഓ​ഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാൻ നിർത്തി വെച്ചിരിക്കുകയായിരുന്നു.ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം.
  • കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.
India Pakistan diplomatic ties: ഇന്ത്യ-പാകിസ്താന്‍ നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങൾ? സൂചനയുമായി പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ സൂചനകൾ നൽകി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാർ. ബ്രസൽസിൽ നടന്ന ആണവോർജ്ജ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം ലണ്ടനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാർ വെളിപ്പെടുത്തിയത്. 2019 ഓ​ഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാൻ നിർത്തി വെച്ചിരിക്കുകയായിരുന്നു.

ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ കാരണത്താൽ പാക്കിസ്ഥാനിൽ സാമ്പത്തിക വളർച്ചയെ ഇത് സാരമായി ബാധിച്ചു കൂടാതെ പുതിയ നിക്ഷേപങ്ങൾ കുറഞ്ഞതും വിദേശ കടങ്ങൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ രാജ്യം ബുദ്ധിമുട്ടുകയാണ്. ഇതിനു പിന്നലെയാണ് ഇത്തരത്തിൽ ഒരി മാറ്റത്തിനായി രാജ്യം തുനിയുന്നത്.

ALSO READ: മോസ്‌കോയിൽ ഭീകരാക്രമണം; 60 മരണം, 145 പേർക്ക് പരിക്ക്

ഇന്ത്യയുമായുള്ള വ്യാപാര കാര്യങ്ങൾ കൗരവമായി പരിശോധിക്കുമെന്ന് പാക്കിസ്ഥാൻ എക്സ്പ്രസ് ‍ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. അതേസമയം അടുത്തിടെയായിരുന്നു പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിന് പിന്നലെ പ്രധാനമന്ത്രിയായി ഷഹ്ബസ് ഷെരീഫിനെ തിരഞ്ഞെടുത്തത്. ഷഹ്ബസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനമറിയിച്ചിരുന്നു. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള വ്യാപാരബന്ധത്തിൽ പുരോ​ഗതിയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News