Lok Sabha Election 2024: രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചു’ : രൂക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി

Narendra Modi: മീററ്റിലെ പ്രചാരണറാലിയിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും മോദി എണ്ണി പറഞ്ഞു. രാജ്യത്തെ അഴമതിക്കാർക്കെതിരെ താൻ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നാൽ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി

Written by - Zee Malayalam News Desk | Last Updated : Mar 31, 2024, 08:23 PM IST
  • അതിനൊപ്പം തന്നം കച്ച്ത്തീവ് ദ്വീപ് കോൺ​ഗ്രസ് വിട്ടു കൊടുത്തതും നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാറിന്റെ വികസന പദ്ദതികളെക്കുറിച്ചും നപ്പിലാക്കിയ പദ്ധതികളേക്കുറിച്ചും നരേന്ദ്രമോദി പറഞ്ഞു.
  • രാമക്ഷേത്രവും, വനിതാ സംവരണവും, ചൗധരി ചരൺ സിം​ഗിന് ഭാരതരത്ന നൽകിയതുമെല്ലാം നരേന്ദ്ര മോദി സർക്കാറിന്റെ മികവായി ഉയർത്തിക്കാട്ടാനും നരേന്ദ്ര മോദി മറന്നില്ല.
Lok Sabha Election 2024: രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചു’ : രൂക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി

ന്യൂഡൽ​ഹി: ഇന്ത്യ മുന്നണിക്കും കോണ‍​ഗ്രസിനുമെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഴിമതിക്കാർ ചേർന്നാണ് ഇന്ത്യ മുന്നണി രൂപീകരിച്ചതെന്നും രാജ്യത്തെ അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നുവെന്നും മോദിയുടെ ആരോപണം. കൂടാതെ കോൺ​ഗ്രസിനെതിരെ കച്ചത്തീവ് വിഷയവും നരേന്ദ്ര മോദി ഉയർത്തി. ലോക്സഭാ പ്രചരണം തുടങ്ങുന്നതിന്റെ ഭാ​ഗമായി മീററ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മീററ്റിലെ പ്രചാരണറാലിയിൽ ഇന്ത്യ മുന്നണിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ കേന്ദ്ര സർക്കാറിന്റെ വികസന മുന്നേറ്റങ്ങളും മോദി എണ്ണി പറഞ്ഞു. രാജ്യത്തെ അഴമതിക്കാർക്കെതിരെ താൻ ശക്തമായ നടപടിയാണ് സ്വീകരിച്ചത് എന്നാൽ പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. 

ALSO READ: UPSC എന്‍ജിനീയറിങ് എക്‌സാം 2024 പ്രിലിമിനറി ഫലങ്ങള്‍ പുറത്ത്

അതിനൊപ്പം തന്നം കച്ച്ത്തീവ് ദ്വീപ് കോൺ​ഗ്രസ് വിട്ടു കൊടുത്തതും നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. വിമർശനങ്ങൾ ഉന്നയിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാറിന്റെ വികസന പദ്ദതികളെക്കുറിച്ചും നപ്പിലാക്കിയ പദ്ധതികളേക്കുറിച്ചും നരേന്ദ്രമോദി പറഞ്ഞു. രാമക്ഷേത്രവും, വനിതാ സംവരണവും, ചൗധരി ചരൺ സിം​ഗിന് ഭാരതരത്ന നൽകിയതുമെല്ലാം നരേന്ദ്ര മോദി സർക്കാറിന്റെ മികവായി ഉയർത്തിക്കാട്ടാനും നരേന്ദ്ര മോദി മറന്നില്ല.അതേസമയം രാജ്യം തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കോണ‍​ഗ്രസിനെതിരേയുള്ള ആയുമായി കച്ച്ത്തീവ് വിഷയമാണ് പ്രധാനമന്ത്രി എടുത്തിരിക്കുന്നത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News