Viral Video: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

Couple Romance Video: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ക്ലിപ്പിൽ തിരക്കേറിയ ഹൈവേയിൽ കൂടി ഇരുചക്ര വാഹനത്തിൽ കമിതാക്കൾ കാട്ടികൂട്ടുന്ന പ്രണയ രംഗങ്ങളാണ്.

Written by - Ajitha Kumari | Last Updated : Jun 24, 2023, 12:56 PM IST
  • ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറലാകുന്നു
Viral Video: ബൈക്കിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകളാണ് പലപ്പോഴും വൈറലാകുന്നത്. ഇവിടെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ പലതും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയുമൊക്കെ ചെയ്യാറുണ്ട്.   ഇവിടെ കൂടുതലും വിവാഹ വീഡിയോകൾ, കമിതാക്കളുടെ വീഡിയോകൾ, മൃഗങ്ങളുടെ വീഡിയോകൾ എന്നിവയൊക്കെയാണ് വൈറലാകാറുള്ളത്.  ഇപ്പോഴിതാ ഒരു ബൈക്കിൽ കമിതാക്കളുടെ പ്രണയ രംഗങ്ങളാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ നിരവധി വ്യൂസും ലൈക്‌സും ലഭിച്ചിട്ടുണ്ട്.

Also Read: പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഇങ്ങനിരിക്കും, പൂച്ചക്കുട്ടിയ്ക്കിട്ട് ഒന്ന് പൊട്ടിച്ച് അമ്മ പൂച്ച, വീഡിയോ വൈറൽ!

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഓടുന്ന ബൈക്കിൽ കമിതാക്കളുടെ ലീലാവിലാസങ്ങൾ.  ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരം ഏരിയയ്ക്ക് സമീപം എൻഎച്ച് 9 ഹൈവേയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ദമ്പതികൾ കാട്ടികൂട്ടുന്ന പ്രണയ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.  കമിതാക്കൾ ബൈക്കിൽ ഒരു കൂസലുമില്ലാതെ കാട്ടികൂട്ടുന്ന രംഗങ്ങൾ വൈറലാകുകയാണ്.  തിരക്കേറിയ ഹൈവേയിൽ ഇരുചക്ര വാഹനം ഓടിക്കുന്ന കാമുകന്റെ മടിയിലിരുന്ന്  ആലിംഗനം ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ഈ സമയം ദമ്പതികളെ ഹെൽമെറ്റ് പോലും ധരിച്ചിരുന്നില്ല.  വീഡിയോ കാണാം...

Also Read: Viral Video: തക്കാളി ഐസ്ക്രീം എങ്ങനെ ഉണ്ടാക്കും.. കഴിച്ചിട്ടുണ്ടോ? വീഡിയോ വൈറൽ

Also Read: Viral Video: കാമുകിയെ ഇമ്പ്രെസ് ചെയ്യാൻ ശ്രമിച്ചതാ.. കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

റോഡിലൂടെ ആ സമയം യാത്ര ചെയ്യുകയായിരുന്ന ഒരു സഹയാത്രികനാണ് ഈ വീഡിയോ ചിത്രീകരിച്ചത്. വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുകയാണ്.  വീഡിയോയ്ക്ക് ധാരാളം ലൈക്‌സും വ്യൂസും ലഭിച്ചിട്ടുണ്ട് ഒപ്പം ധാരാളമാ കമന്റുകളും ലഭിച്ചിട്ടുണ്ട്.   റോഡിൽ ഇത്തരം പ്രവൃത്തികൾ നടത്തി തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ആളുകൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News