Kozhikode Train Fire: കോഴിക്കോട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

Maharashtra man arrested by Railway Police: സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2023, 08:18 PM IST
  • വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്.
  • കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് തീ വെയ്ക്കാൻ ശ്രമിച്ചത്.
Kozhikode Train Fire: കോഴിക്കോട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം;  മഹാരാഷ്ട്ര സ്വദേശി പിടിയിൽ

കോഴിക്കോട്: ട്രെയിനിൽ തീ വെയ്ക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിലാണ് സംഭവം ഉണ്ടായത്. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് തീ വെയ്ക്കാൻ ശ്രമിച്ചത്. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് ദൃക്സാക്ഷികൾ  പറയുന്നത്.

ALSO READ: ഉത്തരവൊന്നും ലഭിച്ചില്ല; അരിക്കൊമ്പനെ കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിട്ടു

സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ(20) പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ടെന്നും യുവാവിനെ വണ്ടിയിലെ യാത്രക്കാർ തന്നെ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് സമ്മാനമായി വീണ്ടും പുതിയ സംഭവം ഉണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News