തിരുവനന്തപുരം: കേരളം കണക്ക് നൽകിയില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയിട്ടില്ല. എല്ലാം യഥാരീതിയിൽ സമർപ്പിച്ചു. 583 പേജുള്ള വിശദമായ റിപ്പോർട്ട് കേരളം സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസം പൂർത്തിയാക്കിയ ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കാനാകുക. ആഭ്യന്തരമന്ത്രി പാർലമെന്റിനെയും ജനങ്ങളെയും ആവർത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നു. ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിച്ചു. പ്രധാനമന്ത്രി വന്നുപോയിട്ട് 100 ദിവസം, നിവേദനം സമർപ്പിച്ചിട്ട് മൂന്ന് മാസമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Updating.....