Devaswom Board invites tenders to destroy Aravana: ഏലക്കയിലെ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ്‌ പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : May 17, 2024, 04:19 PM IST
  • ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്.
  • താത്പര്യപത്രം ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് ക്ഷണിച്ചത്.
Devaswom Board invites tenders to destroy Aravana: ഏലക്കയിലെ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

തിരുവനന്തപുരം: ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അരവണ നശിപ്പിക്കാനായി ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌.  21ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടർ സമ‍ർപ്പിക്കാനുള്ള തീയതി. നടപടികൾ കരാർ ലഭിച്ചാൽ 45 ദിവസത്തിനകം പൂർത്തിയാക്കണം. കീടനാശിനി സാന്നിധ്യത്തെ തുടർന്ന് വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. ഇത്തരത്തിൽ അഞ്ചു കോടിയിൽ അധികം രൂപയുടെ അരവണ നശിപ്പാക്കാനുണ്ട്. ഇത് ശാസ്ത്രീയമായ രീതിയിൽ നശിപ്പിക്കുവാനാണ് ദേവസ്വത്തിന്റെ തീരുമാനം. ഇതിന് വേണ്ടിയാണ് ബന്ധപ്പെട്ട ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ALSO READ: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? നിർമൽ NR 380 ഭാ​ഗ്യക്കുറി ഫലം

വന്യമൃ​ഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്തെത്തിച്ച് അരവണ നശിപ്പിക്കാനാണ് നീക്കം. കൂടാതെ അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ വേണം ഇവ നശിപ്പിക്കുവാനെന്നും ദേവസ്വം ബോർഡ്‌ പുറത്ത് വിട്ട ടെൻഡർ നോട്ടീസിൽ പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. താത്പര്യപത്രം ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ്  ക്ഷണിച്ചത്. വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആകെ 6,65,127 ടിന്നുകളാണ് നശിപ്പിക്കാനുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News