KSRTC Issue: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. 

Written by - Zee Malayalam News Desk | Last Updated : May 2, 2024, 04:11 PM IST
  • ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്തുന്നതിനായി കെഎസ്ആർടിസി ഡിപ്പോകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ശക്തമാക്കിയത്.
  • കെഎസ്ആർടിസിയുടെ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ക്വാഡിന്റെ പരിശോധന ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റു മദ്യപിച്ച ഡ്രൈവർമാർ പിന്നീട് ഡ്യൂട്ടിയിൽ കയറാതെ തിരിച്ചു പോവുകയായിരുന്നു.
KSRTC Issue: വിജിലൻസിന്റെ പരിശോധന ദിവസം ജോലിക്ക് ഹാജരായില്ല; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി

തിരുവനന്തപുരം:  വിജിലൻസിന്റെ പരിശോധന ദിവസം അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി. കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30 തീയതികളിലായി അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം ഡ്രൈവർമാരെ സർവീസിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തു. 

യാതൊരു മുന്നറിയിപ്പുമില്ലാതെ ജീവനക്കാർ കൂട്ടമായി അവധിയെടുത്തത് കാരണം പത്തനാപുരം യൂണിറ്റിലെ നിരവധി സർവീസുകൾ റദ്ദ് ചെയ്യേണ്ട സാഹചര്യം ഉണ്ടാവുകയും കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും  ഇതിലൂടെ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടായതിനെ തുടർന്നാണ്  ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്.

ALSO READ: സൂര്യയുടെ ജീവിതം ഇല്ലാതാക്കിയത് അരളിപ്പൂവോ? കൊച്ചി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്

കെഎസ്ആർടിസി സർവീസുകളെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരാണ് ഉള്ളത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി സർവീസുകൾ റദ്ദ് ചെയ്യുന്നത് കെഎസ്ആർടിസിയിലെ സ്ഥിരം യാത്രക്കാരെ മറ്റു യാത്രാ മാർഗ്ഗങ്ങൾ തേടുന്ന സാഹചര്യത്തിലേക്ക് എത്തിക്കും. ഒരു വിഭാഗം ജീവനക്കാരുടെ ഇത്തരത്തിലുള്ള നിരുത്തരവാദപരമായ രീതികൾ ഒരുതരത്തിലും അനുവദിക്കാൻ കഴിയില്ല. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്. 

 ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്തുന്നതിനായി കെഎസ്ആർടിസി ഡിപ്പോകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ശക്തമാക്കിയത്. കെഎസ്ആർടിസിയുടെ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ക്വാഡിന്റെ പരിശോധന ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റു മദ്യപിച്ച ഡ്രൈവർമാർ പിന്നീട് ഡ്യൂട്ടിയിൽ കയറാതെ തിരിച്ചു പോവുകയായിരുന്നു. ഇവർക്കെതിരെയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News