Hoax Bomb Threat Call : കൊച്ചി-ബെംഗളൂരൂ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു പരിശോധന നടത്തി

വിമാനം തിരിച്ച് വിളിച്ച് യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി

Written by - Zee Malayalam News Desk | Last Updated : Aug 28, 2023, 03:28 PM IST
  • വിമാനം തിരിച്ച് വിളിച്ച് യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
  • എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു.
  • തുടർന്ന് ലഭിച്ച സന്ദേശം വ്യാജമാണ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.
Hoax Bomb Threat Call : കൊച്ചി-ബെംഗളൂരൂ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു പരിശോധന നടത്തി

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. കൊച്ചി-ബെംഗളൂരു ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു സന്ദേശം ലഭിച്ചത്. തുടർന്ന്  വിമാനം തിരിച്ച് വിളിച്ച് യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് നെടുമ്പാശ്ശേരി പോലീസ് അറിയിച്ചു. തുടർന്ന് ലഭിച്ച സന്ദേശം വ്യാജമാണ് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഇന്ന് ഓഗസ്റ്റ് 28ന് രാവിലെ 10.40നാണ് ബെംഗളൂരുവിലേക്ക് വിമാനത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിക്കുകയായിരുന്നു. യാത്രക്കാരെ പൂർണമായി ഇറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ലഭിച്ച സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News