പെരിയ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Maoists Attack: ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ പോലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 07:05 AM IST
  • ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
  • വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്
പെരിയ ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കൽപറ്റ: വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.  വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. 

Also Read: വയനാട്ടിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് മാവോയിസ്റ്റുകൾ പിടിയിൽ

ഇവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്നാണ് കണ്ണൂർ പോലീസ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവർക്കായി പെരിയയിലെ ഉൾക്കാടുകളിൽ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ പോലീസ് 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഉണ്ണിമായ, ചന്ദ്രു എന്നിവരാണ് പോലീസ് പിടിയിലായത്. പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും കണ്ണുവെട്ടിച്ച്  തലപ്പുഴയിലും പെരിയയിലും കറങ്ങിനടന്നു മാവോയിസ്റ്റുകളിൽ രണ്ടുപേരാണ് പിടിയിലായത്.

Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ; ഇവരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും!

കഴിഞ്ഞ ദിവസം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു ഈ നാലം​ഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ  ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളയുകയും. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയുമുണ്ടായി.  തുടർന്ന് ഉണ്ടായ  ഏറ്റുമുട്ടലിനിടയിലാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറയുകായിരുന്നു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന്  സംശയം പോലീസിനുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ സന്ദേശ വാഹകൻ തമ്പി എന്ന ഷിബുവിൽ നിന്ന് ലഭിച്ച വിവരങ്ങൾ ആണ് പോലീസിന്റെ ഈ നീക്കത്തിനു വഴിയൊരുക്കിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News