Karuvannur bank loan scam: ഇഡി കേസ് രജിസ്റ്റർ ചെയ്തു

പിഎംഎൽഎ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 01:25 PM IST
  • വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു
  • 2018 ഡിസംബർ എട്ടിന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു
  • ബാങ്ക് ഭരണസമിതി പ്രസിഡൻറ് കൂടി അംഗമായ ബ്രാഞ്ചിൽ, അദ്ദേഹത്തിൻറെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്
  • പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്
Karuvannur bank loan scam: ഇഡി കേസ് രജിസ്റ്റർ ചെയ്തു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (Karuvannur bank loan scam) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആർ സുനിൽ കുമാർ, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. പിഎംഎൽഎ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക.

അതിനിടെ, കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. 2018 ഡിസംബർ എട്ടിന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡൻറ് കൂടി അംഗമായ ബ്രാഞ്ചിൽ, അദ്ദേഹത്തിൻറെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി (Local committee) സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡൻറ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്.

ALSO READ: Karuvannur bank loan scam: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ക്രൈംബ്രാഞ്ച്

പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ആറ് പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസാണ് പുറത്ത് വിട്ടത്. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ആയിരക്കണക്കിന് രേഖകൾ പരിശോധിക്കണമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News