Kerala Rain Alert: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്

Kerala Weather Report: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 19, 2024, 07:50 AM IST
  • സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്
  • ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
  • തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്
Kerala Rain Alert: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 

Also Read: തിരുവനന്തപുരം വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Also Read: ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത നേട്ടങ്ങൾ!

 

കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്.  തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നതെന്നും കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.  

Also Read:  ആർമി ക്യാന്റീനിൽ സാധനങ്ങൾക്ക് ഇത്രയും വിലക്കുറവ് എങ്ങനെ? അറിയാം വാങ്ങുന്നതിനുള്ള പരിധികൾ

 

കാലാവസ്ഥ വകുപ്പ് ഇന്ന് ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കണമെന്നാണ് വിവിധ വകുപ്പുകൾക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം. കളക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്. മാറ്റിപ്പാർപ്പിക്കേണ്ട ആളുകളുടെ പട്ടിക തയ്യാറാക്കാനും ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താനും റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.  ഇതിനിടയിൽ മലങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്കെത്തിയാൽ ആറു ഷട്ടറുകളും ഒരു മീറ്റർ വരെ ഉയർത്താൻ കളക്ടർ അനുമതിയും നൽകിയിട്ടുണ്ട്.

ഇതിനിടയിൽ തിരുവനന്തപുരത്ത് ഇന്നലെ രാത്രി അതിശക്തമായ മഴയാണ് പെയ്തത്. കോട്ടയം ജില്ലയിൽ രാത്രിയിൽ പലയിടങ്ങളിലും മഴപെയ്തെങ്കിലും കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ചിറക്കടവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഒഴിച്ചു നിർത്തിയാൽ ജില്ലയിൽ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല . ജില്ലയിൽ ഖനന നിരോധനം ഇന്നുമുതൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയത്ത് റെഡ് അലർട്ട് തുടരും. പത്തനംതിട്ട ജില്ലയുടെ വനമേഖലയിൽ രാത്രി കടുത്ത മഴ പെയ്തെങ്കിലും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. മലയോര മേഖലയിൽ അതീവ ജാഗ്രത തുടരുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News