Kerala Lok Sabha Election 2024: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാരും ഒരു ബൂത്ത് ഏജന്റും കുഴഞ്ഞു വീണു മരിച്ചു

Lok Sabha Election 2024: ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശിയായ ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്

Written by - Ajitha Kumari | Last Updated : Apr 26, 2024, 11:39 AM IST
  • സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്
  • ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശിയായ ചന്ദ്രനാണ് മരിച്ചത്
Kerala Lok Sabha Election 2024: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാരും ഒരു ബൂത്ത് ഏജന്റും കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മൂന്നുപേർ കുഴഞ്ഞ് വീണ് മരിച്ചതായി റിപ്പോർട്ട്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശിയായ ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പോളിംഗ് തുടങ്ങി അര മണിക്കൂറോടെയാണ് ദാരുണ സംഭവമുണ്ടായത്. 

Also Read: വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ബൂത്തുകളിൽ നീണ്ട നിര; മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ 19.06 % പോളിംഗ്

ഉടൻ തന്നെ ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടയിൽ മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചതായും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.  നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു

Also Read: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!

കോഴിക്കോട് കുറ്റിച്ചിറ സ്കൂളിലെ ബൂത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്റ് കുഴഞ്ഞു വീണ് മരിച്ചതായും റിപ്പോർട്ടുണ്ട്. റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ അനീസ് അഹമ്മദാണ് മരിച്ചത്. രാവിലെ പോളിംഗ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News